INDIANEWS

ബോളിവുഡിലെ മയക്കുമരുന്ന് ബന്ധമുളഴവരുടെ പേരുകള്‍ കങ്കണ വെളിപ്പെടുത്തണം- ഊര്‍മ്മിള

മുബൈ: മയക്കുമരുന്നു ബോളിവുഡും തമ്മില്‍ ബന്ധമുണ്ടെന്ന് ആരോപിച്ച കങ്കണ റണാവത്തിന് മറുപടിയുമായി ഊര്‍മ്മിള മതോന്ദ്കര്‍. മയക്കുമരുന്നു മാഫിയയുമായി ബന്ധമുള്ള ബോളിവുഡിലെ ഉന്നതരുടെ പേരുകള്‍ കങ്കണ റണാവത്ത് വെളിപ്പെടുത്തണമെന്നാണ് ഊര്‍മിളയുടെ ആവശ്യം.’ആരൊക്കെയാണത്? ധൈര്യപൂര്‍വം മുന്നോട്ടു വന്ന് ആ പേരുകള്‍ കങ്കണ വെളിപ്പെടുത്തണം. അത് എല്ലാവര്‍ക്കും വളരെ വലിയ ഉപകാരമായിരിക്കുമെന്നും ഊര്‍മിള പറഞ്ഞു. ആ പ്രവൃത്തിയില്‍ കങ്കണയെ ആദ്യം അഭിനന്ദിക്കുന്നത് ഞാനായിരിക്കുമെന്നും ഊര്‍മ്മിള പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഊര്‍മിള ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഉന്നതരുടെ പേര് വെളിപ്പെടുത്തുന്നതിലൂടെ സിനിമാവ്യവസായമേഖലയെ സഹായിക്കാന്‍ കഴിയുമെന്നും കങ്കണയുടെ പരാമര്‍ശത്തെ തുടര്‍ന്ന് രാജ്യം മുഴുവന്‍ ആ പേരുകള്‍ കേള്‍ക്കാന്‍ കാത്തിരിക്കുകയാണെന്നും ഊര്‍മിള കൂട്ടിച്ചേര്‍ത്തു.താനൊരു ഇരയാണെന്നുള്ള തുറുപ്പ് ചീട്ട് ഇറക്കുകയാണ് കങ്കണ. മയക്കുമരുന്ന് വ്യാപാരം ഏറ്റവും കൂടുതല്‍ നടക്കുന്നത് കങ്കണയുടെ നാടായ ഹിമാചല്‍ പ്രദേശിലാണ്. അതിനാല്‍ മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം അവിടെ നിന്ന് ആരംഭിക്കണമെന്ന് ഊര്‍മിള കഴിഞ്ഞ ദിവസവും ആവശ്യപ്പെട്ടിരുന്നു.അതേസമയം, സിനിമ മേഖലയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുണ്ടെന്ന് നിഷേധിക്കുന്നില്ലെന്നും ചിലര്‍ അത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന്റെ പേരില്‍ എല്ലാവരെയും ആക്രമിക്കുന്നതെ ശരിയായ നടപടിയല്ലെന്നും ഊര്‍മിള പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close