INDIA

ബോളിവുഡ് നടന്‍ ഫറാസ് ഖാന്‍ അന്തരിച്ചു

ബെംഗളൂരു: ബോളിവുഡ് നടന്‍ ഫറാസ് ഖാന്‍ (46) ബെംഗളൂരുവില്‍ അന്തരിച്ചു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നടി പൂജാ ഭട്ടാണ് മരണവിവരം ‘ട്വിറ്ററി’ലൂടെ അറിയിച്ചത്.ശ്വാസകോശത്തിലെ അണുബാധമൂലം കഴിഞ്ഞ ഒരുവര്‍ഷമായി ചികിത്സയിലായിരുന്നു. ആരോഗ്യനില കൂടുതല്‍ വഷളായതിനെത്തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ എട്ടിനാണ് ഫറാസ് ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മസ്തിഷ്‌കത്തില്‍ അണുബാധയേറ്റതായിരുന്നു ആരോഗ്യനില വഷളാകാനിടയാക്കിയത്.ആദ്യകാല നടന്‍ യൂസുഫ് ഖാന്റെ മകനാണ്. 1974 ജൂലായ് 11-ന് മുംബൈയിലാണ് ജനിച്ചത്. ഫരേബ്, മെഹന്ദി, ചന്ദ് ബുജ് ഗയ, പൃഥ്വി, ദുല്‍ഹന്‍ ബനോ മേന്‍ തെരി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ഒട്ടേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഫറാസ് ഖാന്റെ ചികിത്സയ്ക്കായി സാമ്പത്തികസഹായം അഭ്യര്‍ഥിച്ച് സഹോദരന്‍ ഷഹ്മാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് നടി പൂജാഭട്ട് ഉള്‍പ്പെടെയുള്ളവര്‍ സഹായവുമായി എത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close