Breaking NewsINDIANEWS

ബോളിവുഡ് നടി കങ്കണ റണാവതിനെതിരെ മാനനഷ്ട കേസ്

മുംബൈ:ബോളിവുഡ് നടി കങ്കണ റണാവതിനെതിരെ മാനനഷ്ട കേസ്. കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറാണ് കങ്കണയ്‌ക്കെതിരെ രംഗത്തെത്തിയത്. അന്ധേരിയിലെ മെട്രെപൊളിറ്റൻ മജിസ്‌ട്രേറ്റ് മുൻപാകെയാണ് ജാവേദ് അക്തർ ഹർജി ഫയൽ ചെയ്തത്.

സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ പരാമർശത്തിന്റെ പേരിലാണ് നടപടി. കങ്കണ നടത്തിയ അടിസ്ഥാനരഹിതമായ പരാമർശങ്ങൾ തന്റെ യശസിന് ഭംഗം വരുത്തിയതായി ഹർജിയിൽ ജാവേദ് പറഞ്ഞു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട സംസാരത്തിനിടെയാണ് ബോളിവുഡിലെ ഒരു ‘കൂട്ടുകെട്ടിനെപ്പറ്റി’ നടി പരാമർശിച്ചതും അതിൽ തന്റെ പേരു വലിച്ചിഴച്ചതെന്നും ജാവേദ് ചൂണ്ടിക്കാട്ടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close