Breaking NewsTop NewsWORLD

പെണ്‍ലഹരിക്കടത്ത് കേസില്‍ ബ്രസീലിയന്‍ മോഡല്‍ ഫ്‌ളാവിയ തമായോ അറസ്റ്റില്‍

ബ്രസീലിയ: മോഡല്‍ ഫ്‌ളാവിയ തമായോ അറസ്റ്റിലായതോടെ അന്ത്യമാകുന്നത് ബ്രസീലിലെ പെണ്‍ലഹരിക്കടത്ത് സംഘത്തിന്റെയും സെക്‌സ് റാക്കറ്റിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക്. ‘പൗഡര്‍ ക്വീന്‍’ എന്നറിയപ്പെടുന്ന ഫ്‌ളാവിയ തമായോയെ ബ്രസീലിലെ വിറ്റോറിയയില്‍നിന്നാണ് പിടികൂടിയത്. ലൈംഗികത്തൊളിലാളിയായി ജീവിതം ആരംഭിച്ച ഫ്‌ളാവിയ തമായോ പ്ലേബോയ് മാഗസിന്റെ കവര്‍ ചിത്രത്തിലടക്കം ഇടംപിടിച്ചാണ് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. അതേസമയം, യുവതികളെ മാത്രം ഉള്‍പ്പെടുത്തി തന്റെ ലഹരികടത്ത് സംഘത്തെയും അവര്‍ വിപുലപ്പെടുത്തി.

ലൈംഗികത്തൊഴിലാളിയായി തുടങ്ങിയ യുവതി, ഇടപാടുകാരെ സന്തോഷിപ്പിക്കാന്‍ നല്‍കിയത് ലഹരി മരുന്നുകള്‍


വെറും 22 വയസിനിടെയാണ് യുവതി ഒരു രാജ്യത്തെ തന്നെ ഞെട്ടിക്കുന്ന തരത്തില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ലൈംഗികത്തൊഴിലാളിയായാണ് അവര്‍ ജീവിതം ആരംഭിച്ചത്. തന്നെ തേടിയെത്തുന്ന യുവാക്കളെ അവള്‍ സന്തോഷിപ്പിച്ചത് മയക്കുമരുന്നും ഒപ്പം നല്‍കിയാണ്. അതോടെ അവളെ ഒരിക്കല്‍ തേടിയെത്തിയവര്‍ സ്ഥിരം സന്ദര്‍ശകരായി. അതോടെ യുവതി തന്റെ സംഘത്തിലേക്ക് കൂടുതല്‍ പെണ്‍കുട്ടികളെ ചേര്‍ക്കുകയായിരുന്നു. ഫ്‌ലാവിയയുടെ തിളങ്ങുന്ന ജീവിതം കണ്ട നിര്‍ധനരായ പെണ്‍കുട്ടികളും ആഢംബര പ്രിയരായ യുവതികളും അവളുടെ സംഘത്തില്‍ സജീവമായി. പിന്നീട് ഇടപാടുകാര്‍ക്ക് യുവതിയെ തേടി എത്തേണ്ട ആവശ്യം ഉണ്ടായില്ല. ലഹരി മരുന്നുകളുമായി യുവതികള്‍ ഇടപാടുകരുടെ അടുത്തേക്ക് പോയി. അതിനിടെ മോഡലിംഗിലും ഫ്‌ലാവിയ സജീവമായി. അങ്ങനെയാണ് അവള്‍ പ്ലേ ബോയ് മാഗസിന്റെ കവര്‍ ചിത്രത്തില്‍ ഇടംപിടിക്കുന്നത്.

പ്ലേബോയ് മാഗസിന്റെ കവര്‍ ഗേള്‍ ലഹരി കടത്താന്‍ ഉപയോഗിച്ചത് പെണ്‍കുട്ടികളെ


ഇടപാടുകാര്‍ക്ക് വന്‍തോതിലാണ് ഇവര്‍ ലഹരിമരുന്ന് എത്തിച്ചുനല്‍കിയിരുന്നത്. സ്ത്രീകള്‍ മാത്രമടങ്ങുന്ന ലഹരിമരുന്ന്, സെക്‌സ് റാക്കറ്റ് സംഘമാണ് ഫ്‌ളാവിയയുടേത്. കൊക്കെയ്ന്‍, ഹാഷിഷ് അടക്കമുള്ള ലഹരിമരുന്നുകളാണ് ഇവര്‍ വന്‍തോതില്‍ വിഐപി ഇടപാടുകാര്‍ക്ക് വിതരണം ചെയ്തിരുന്നത്. മാത്രമല്ല, നിരവധി പെണ്‍കുട്ടികളെയും കൈമാറിയിരുന്നു. യുവതികള്‍ മാത്രം അടങ്ങുന്ന സംഘമായതിനാല്‍ പൊലീസിന് വളരെ പെട്ടെന്ന് ഇവരെ പിടികൂടാനും സാധിച്ചിരുന്നില്ല. പ്ലേബോയ് മാഗസിന്റെ പോര്‍ച്ചുഗല്‍ എഡിഷനില്‍ കവര്‍ഗേളായും ഇടംപിടിച്ച യുവതി ബ്രസീലിലെ പലയിടത്തും സഞ്ചരിച്ചാണ് ഇടപാടുകള്‍ ഉറപ്പിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിനിടെയാണ് വിറ്റോറിയയിലെ ഹോട്ടലില്‍നിന്ന് പിടിയിലായത്. കേസിന്റെ തുടര്‍വിചാരണയ്ക്കായി യുവതിയെ ബ്രസീലിയയിലേക്ക് കൊണ്ടുപോകും.

അറസ്റ്റിലും നാടകീയത

പൊലീസ് ഒരു ഹോട്ടലില്‍ നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. പൊലീസ് അറസ്റ്റ് ചെയ്യാന്‍ നീക്കങ്ങള്‍ ആരംഭിച്ചതോടെ ഹോട്ടല്‍ ലോബിയില്‍ യുവതി നിലവിളിക്കാന്‍ തുടങ്ങി. റിസപ്ഷനില്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നു. പക്ഷേ യുവതി അതൊന്നും കാര്യമാക്കാതെ വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് ചുറ്റിനും ഓടി. ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സഹായത്തോടെയാണ് സംഘം യുവതിയെ കീഴടക്കിയത് കൊറീറോ ബ്രസീലിയന്‍സി എന്ന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, യുവതിക്ക് എവിടെ നിന്നാണ് മയക്കുമരുന്നുകള്‍ ലഭിച്ചിരുന്നത് എന്ന് ഇനിയും വ്യക്തമല്ലെന്ന് അധികൃതര്‍ പറയുന്നു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും എന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Tags
Show More

Related Articles

Back to top button
Close