Breaking NewsTrendingWORLD

ബ്രസീലില്‍ വിമാനാപകടത്തില്‍ നാല് ഫുട്ബോള്‍ താരങ്ങള്‍ മരിച്ചു

റിയോ ഡി ജനീറോ: ബ്രസീലില്‍ വിമാനാപകടത്തില്‍ നാല് ഫുട്ബോള്‍ താരങ്ങള്‍ മരിച്ചു. കോപ വെര്‍ഡെ മത്സരത്തില്‍ പങ്കെടുക്കാനായി യാത്ര തിരിച്ച പല്‍മാസ് താരങ്ങളാണ് മരിച്ചത്. ബ്രസീലിലെ വടക്കന്‍ നഗരമായ പല്‍മാസിന് സമീപമുള്ള ടൊക്കന്‍ഡിനന്‍സ് എയര്‍ഫീല്‍ഡിലാണ് അപകടം.ബ്രസീല്‍ ഫുട്ബോള്‍ ക്ലബ് പല്‍മാസിന്റെ പ്രസിഡന്റും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ഇരട്ട എന്‍ജിനുള്ള വിമാനം പറന്നുതുടങ്ങിയ ഉടന്‍ തകര്‍ന്നു വീണ് കത്തിയമര്‍ന്നു. പൈലറ്റും മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി.ടീമിലെ മറ്റ് താരങ്ങള്‍ നേരത്ത മറ്റൊരു വിമാനത്തില്‍ മത്സര സ്ഥലത്തേക്ക് യാത്ര തിരിച്ചിരുന്നു. ഈ നാല് താരങ്ങളും കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി തൊട്ടടുത്ത ദിവസം തന്നെ യാത്ര തിരിക്കേണ്ടി വന്നതിനാലാണ് ഈ നാല് താരങ്ങളെ മറ്റൊരു വിമാനത്തില്‍ എത്തിക്കാന്‍ ശ്രമിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close