
ബ്രസീലിയ:ഇതിഹാസ ഫുട്ബോളര് റൊണാള്‍ഡീഞ്ഞോയ്ക്ക് കൊവിഡ്. തന്റെ മുന്‍ ക്ലബ്ബ് അത്ലറ്റിക്കോ മിനെയ്റോയുടെ ആസ്ഥാനമായ ബെലോ ഹൊറിസോണ്ടെയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. വിവരം റൊണാള്‍ഡീഞ്ഞോ തന്നെയാണ് പങ്കുവച്ചത്. താരം ഇപ്പോള്‍ ബെലോ ഹൊറിസോണ്ടെയിലെ ഹോട്ടലില്‍ ഐസൊലേഷനിലാണ്. രോഗലക്ഷണങ്ങളൊന്നും തനിക്ക് ഇല്ലെന്ന് താരം അറിയിച്ചു.