NEWSWORLD

ബ്രിട്ടണില്‍ പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍

വാഷിംങ്ടണ്‍:2030-ഓടെ ബ്രിട്ടണില്‍ പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. കാലാവസ്ഥ വ്യതിയാനം ഉള്‍പ്പെടെയുള്ള വെല്ലുവിളികളെ നേരിടുന്നതിന്റെ ഭാഗമായാണ് പരമ്പരാഗത ഇന്ധനങ്ങളിലോടുന്ന വാഹനങ്ങളുടെ വില്‍പ്പന നിരോധിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഹൈബ്രിഡ് വാഹനങ്ങള്‍ തുടര്‍ന്നും അനുവദിക്കും.രാജ്യത്തെ ഹരിത വ്യാവസായിക വിപ്ലവത്തിന്റെ ഭാഗമായി 2040-ഓടെ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, പിന്നീട് ഇത് 2035-ലേക്ക് മാറ്റിയിരുന്നു. ഏറ്റവുമൊടുവിലെ പ്രഖ്യാപനം അനുസരിച്ച് 2030-ല്‍ തന്നെ പരമ്പരാഗത ഇന്ധനങ്ങള്‍ കരുത്തേകുന്ന കാര്‍, വാന്‍ തുടങ്ങിയ വാഹനങ്ങള്‍ നിരോധിക്കുമെന്നാണ് വിവരം.

പരമ്പരാഗത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ വില്‍പ്പന അവസാനിക്കുന്നതോടെ ബ്രിട്ടണിലെ വാഹന വ്യവസായ മേഖലയില്‍ വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് രാജ്യം വിലയിരുത്തുന്നത്. ഈ തീരുമാനത്തോടെ ലോകത്തില്‍ തന്നെ ആദ്യമായി പെട്രോള്‍-ഡീസല്‍ കാറുകളുടെ നിരോധനത്തിന് സമയം കുറിച്ചിട്ടുള്ള ഏക രാജ്യമായി ബ്രിട്ടണ്‍ മാറിയിരിക്കുകയാണ്.അതേസമയം, പരമ്പരാഗത ഇന്ധനങ്ങള്‍ക്കൊപ്പം ഹൈബ്രിഡ് സാങ്കേതികവിദ്യയും ഒരുക്കിയിട്ടുള്ള വാഹനങ്ങള്‍ക്ക് ഈ പ്രഖ്യാപിച്ചിട്ടുള്ള നിരോധനം ബാധകമാകില്ല. ഇത്തരം വാഹനങ്ങളുടെ വില്‍പ്പന 2035 വരെ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്. മലിനീകരണം കുറയ്ക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ പല ലോകരാജ്യങ്ങളും തയാറെടുക്കുന്നുണ്ട്.ബ്രിട്ടണിലെ വാഹനമേഖല പുറത്തുവിട്ട കണക്ക് അനുസരിച്ച് ഈ വര്‍ഷം ഇതുവരെ വിറ്റതില്‍ 73.6 ശതമാനം വാഹനങ്ങളും പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നവയാണ്. കേവലം 5.5 ശതമാനമാണ് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന. ശേഷിക്കുന്നത് ഹൈബ്രിഡ് വാഹനങ്ങളാണെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close