KERALATop News

ബ്രിട്ടന്‍സ് ഗോട്ട് ടാലന്റ് ഷോയുടെ സെമിഫൈനലില്‍ മലയാളി പെണ്‍കുട്ടി

ലണ്ടന്‍: ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ഹിറ്റ് ടാലന്റ് ഷോ ബ്രിട്ടന്‍ ഗോട്ട് ടാലന്റ്‌യില്‍ ഒരു മലയാളി പെണ്‍കുട്ടി സെമി ഫൈനലില്‍ എത്തിയിരിക്കുന്നു. കൊട്ടാരക്കര സ്വദേശിയും ആഡന്‍ ബ്രൂക്‌സ് ആശുപത്രിയിലെ ഡോക്റ്ററുമായ ബിനു നായരുടെയും രഞ്ജിതയുടെയും മകള്‍ സൗപര്‍ണ്ണിക നായരാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. സെമി ഫൈനലില്‍ പങ്കെടുക്കുന്ന എട്ട് മത്സരാര്‍ത്ഥികളില്‍ നിന്ന് രണ്ട് പേര്‍ ബ്രിട്ടന്‍സ് ഗോട്ട് ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഒരാളെ നേരിട്ട് ജഡ്ജസ് തിരഞ്ഞെടുക്കുമ്പോള്‍ രണ്ടാമത്തെയാളെ പ്രേക്ഷകര്‍ക്ക് വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കാം. ഇന്ന് രാത്രി 8 മുതല്‍ 10 വരെ നടക്കുന്ന സെമി ഫൈനല്‍ മത്സരത്തിനു ശേഷം രാത്രി 10 മണി മുതല്‍ വോട്ടിങ് ആരംഭിക്കും. ഞായറാഴ്ച ദിവസം മുഴുവനും തിങ്കളാഴ്ച രാവിലെ 10 മണി വരെയാണ് വോട്ട് ചെയ്യാനുള്ള സമയം. ഈ സമയങ്ങളില്‍ പരമാവധി വോട്ടുകള്‍ സൗപര്‍ണികയ്ക്ക് ലഭിച്ചാല്‍ വലിയ നേട്ടങ്ങളില്‍ ഈ മിടുക്കിക്ക് എത്തിച്ചേരാന്‍ സാധിക്കും. ഓരോ ഡിവൈസില്‍ നിന്നും അഞ്ച് വോട്ട് വീതം ഫ്രീയായി രേഖപ്പെടുത്താം.

കഴിഞ്ഞ വര്‍ഷം ബിബിസിയിലെ മൈക്കള്‍ മക്കന്റയിര്‍ ഷോയില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയായിരുന്നു 9 വയസുകാരി സൗ എന്ന് എല്ലാവരും ഓമനപ്പേരില്‍ വിളിക്കുന്ന സൗപര്‍ണിക. ഇതിനോടകം ഒരു സെലിബ്രറ്റിയായി മാറിക്കഴിഞ്ഞ സൗപര്‍ണിക വിവിധ ടി വി ചാനലുകളുടേയും, റേഡിയോ കേന്ദ്രങ്ങളുടെയും മറ്റുമുള്ള ഇന്റര്‍വ്യൂകളുമായി തിരക്കിലാണ്. ജന്മസിദ്ധമായ സംഗീതത്തെ ഗുരുക്കന്‍മാരായ മാതാപിതാക്കന്‍മാരുടെ അനുഗ്രഹത്തോടെ ശ്രുതി ശുദ്ധി വരുത്തി ഉയരങ്ങള്‍ കീഴടക്കുകയാണ് സൗപര്‍ണ്ണിക. യുകെയിലാണ് വളരുന്നതെങ്കിലും ചോദ്യങ്ങള്‍ക്ക് അക്ഷര സ്ഫുടതയോടെ വ്യക്തമായും വളരെ കൃത്യതയോടെയുള്ള അനായാസമുള്ള മറുപടി സൗപര്‍ണ്ണികയില്‍ നിന്നും ലഭിക്കും. നൂറു കണക്കിനാളുകള്‍ പങ്കെടുത്ത മത്സരത്തില്‍ 40 പേരാണ് സെമിഫൈനലില്‍ എത്തിയിരിക്കുന്നത്. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന സെമി ഫൈനല്‍ മത്സരങ്ങളില്‍ 8 പേരില്‍ നിന്നും 2 പേര്‍ വീതം ഫൈനലിലെത്തും. പത്ത് പേരായിരിക്കും ഫൈനലില്‍ മത്സരാര്‍ത്ഥികളായി ഉണ്ടായിരിക്കുക. ഇതാദ്യമായാണ് ഒരു മലയാളി ഈ വേദിയില്‍ എത്തിയിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close