INDIANEWS

ബ്രിട്ടീഷ് കൊളമ്പിയ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയില്‍ നിന്ന് ഇന്റര്‍ നാഷ്ണല്‍ വുഡ് വര്‍ക്കേഴ്‌സ് അമേരിക്കയുടെ സ്ഥാപക നേതാവിലേക്ക്;ദര്‍ശന്‍ സിംഗ് കനേഡിയ ഓര്‍മകളില്‍ നിറയുമ്പോള്‍

കനേഡിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗവും കനേഡിയന്‍ തൊഴിലാളിയൂണിയന്‍ നേതാവുമായിരുന്ന പഞ്ചാബ് സംസ്ഥാന സെക്രട്ടറിയും ഖലീസ്ഥാന്‍ വിഘടനവാദികളുടെ വെടിയേറ്റു ധീരരക്തസാക്ഷിയായ ദര്‍ശന്‍ സിംഗ് കനേഡിയയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കാനഡയുടെ 100-ാം വാര്‍ഷികാഘോഷ വേളയില്‍ അനുസ്മരിക്കുന്നു.

സ:ദര്‍ശന്‍ സിംഗ് കനേഡിയ എന്ന നേതാവ് പിറവി കൊള്ളുന്നു

കറുത്ത വര്‍ഗ്ഗകാരെ കൊണ്ട് പണിയെടുപ്പിക്കുന്ന ഒരു തടിയറപ്പു മില്ലില്‍ നിന്ന് തന്റെ തൊഴിലാളി ജീവിതം ആരംഭിച്ച ദര്‍ശന്‍ സിംഗ് കനേഡിയ തന്റെ 20ആം വയസിലാണ് ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്നും വാന്‍ കൂറിലേക്ക് കുടിയേറി പാര്‍ക്കുന്നത്.കുറച്ചു നാളുകള്‍ക്ക് ശേഷം അദ്ദേഹം ബ്രിട്ടീഷ് കൊളമ്പിയ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായി. വിദ്യാര്‍ത്ഥിയായിരിക്കെ ‘യങ് കമ്മ്യൂണിസ്റ്റ് ലീഗ്’ ല്‍ ചേര്‍ന്നു. പിന്നീട് കനേഡിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആകൃഷ്ടനാവുകയും അംഗത്വമെടുക്കുകയും ചെയ്തു. ജനാധിപത്യപരമായ തൊഴിലാളി അവകാശങ്ങള്‍ കാനഡയിലുള്ള ഇന്ത്യന്‍ വംശജര്‍ക്ക് ലഭ്യമാക്കുവാന്‍ കനേഡിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരന്തരം പോരാടികൊണ്ടിരിക്കുന്നതിനാലായിരുന്നു ദര്‍ശന്‍ സിംഗ് കനേഡിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നത്.ഇന്റര്‍ നാഷ്ണല്‍ വുഡ് വര്‍ക്കേഴ്‌സ് അമേരിക്കയുടെ സ്ഥാപക നേതാക്കളിലൊരാളായ അദ്ദേഹം 1942മുതല്‍ 1946 വരെ അതിന്റെ ജനറല്‍ സെക്രട്ടറി ആയി പ്രവര്‍ത്തിക്കുകയും ചെയ്തു.
1946 മാര്‍ച്ച് മാസത്തില്‍ പ്രാവിശ്യാ തലസ്ഥാനമായ വിക്ടോറിയയില്‍ വലിയൊരു തൊഴിലാളി മാര്‍ച്ചിനും,ഇന്‍ഡോ കനേഡിയന്‍ ജനതക്ക് വോട്ട് അവകാശത്തിനായി നിരന്തരം സമരങ്ങളും സംഘടിപ്പിക്കുകയും ചെയ്തിരുന്നു.(ഇന്ത്യക്കാര്‍ക്ക് 1907ല്‍ വിലക്കെര്‍പ്പെടുത്തിയ വോട്ടവകാശം പിന്നീട് 40വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരികെ ലഭിക്കുന്നത് )1947ല്‍ ഇന്ത്യന്‍ സ്വാതന്ത്ര ലബ്ധിക്ക് ശേഷമാണു ദര്‍ശന്‍ സിംഗ് ഇന്ത്യയിലേക്ക് തിരികെ വരുന്നത്.ഇന്ത്യയിലേക്ക് തിരികെ വരുമ്പോള്‍ അദ്ദേഹം വിസ്മരിക്കാനാവാത്ത കനേഡിയന്‍ ഓര്‍മ്മകള്‍ക്ക് വേണ്ടി തന്റെ പേരിനൊപ്പം ‘കനേഡിയന്‍’ എന്ന് കൂട്ടി ചേര്‍ക്കുകയും ചെയ്തു.

ഇന്ത്യയിലെത്തിയ സ:ദര്‍ശന്‍ സിംഗ് കനേഡിയ CPI യുടെ സജീവ പ്രവര്‍ത്തകന്‍ ആവുകയും പിന്നീട് പാര്‍ട്ടി പഞ്ചാബ് സംസ്ഥാന സെക്രട്ടറി ആവുകയും ചെയ്തു.1972ല്‍ പഞ്ചാബിലെ ഗര്‍ശങ്കറില്‍ നിന്നും CPI നിയമസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട പെടുകയും ചെയ്തു.
സിഖ് തീവ്ര-വിഘടനവാദ നാളുകളില്‍ അഖണ്ഡ ഇന്ത്യക്ക് വേണ്ടി നിലയുറപ്പിച്ച അദ്ദേഹത്തന് കീഴിലാണ് CPI സഖാക്കള്‍ ഖലീസ്ഥാന്‍ തീവ്രവാദികള്‍ക്കെതിരെ പഞ്ചാബില്‍ ആയുധമെടുത്തു പോരാടിയത്.1986 സെപ്റ്റംബര്‍ 26ന് ഒരു തന്റെ ഗ്രാമമായ ലംഗേരിയില്‍ ഒരു സൈക്കിള്‍ യാത്രക്കിടെ സ:ദര്‍ശന്‍ സിംഗ് കനേഡിയ സിഖ് തീവ്രവാദികളാല്‍ കൊല ചെയ്യപ്പെട്ടു.ഇരുപതിനായിരത്തില്‍ അതികം വരുന്ന ജനങ്ങളാണ് അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതെന്ന് ചരിത്രം പറയുന്നത്.
പ്രഗത്ഭനും, ധീരനും, മികച്ച ട്രേഡ് യൂണിയനിസ്റ്റുമായ സ:ദര്‍ശന്‍സിംഗ് കനേഡിയ ഇന്ത്യയിലെയും കാനഡയിലെയും കമ്മ്യൂണിസ്റ്റ് കാര്‍ക്കും, തൊഴിലാളിജനതക്കും ഇന്നും അഭിമാനം തന്നെയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close