ബ്രൂ അഭയാര്‍ഥികളെ ത്രിപുരയില്‍ പുനരധിവസിപ്പിക്കും,600കോടി മുടക്കാന്‍ ഒരുങ്ങി കേന്ദ്രം

മിസ്സോറാമില്‍ നിന്നുള്ള ബ്രൂഅഭയാര്ഥികളെ ത്രിപുരയില്‍ പുനരധിവസിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രം.ആഭ്യന്തരമന്ത്രി അമിത്ഷാ കഴിഞ്ഞ ദിവസം അഭയാര്‍ഥികളുടെ പ്രതിനിധികളുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ചനടത്തിയിരുന്നു. ബ്രൂ അഭയാര്‍ഥികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും അവരെ ത്രിപുരയില്‍ പുനരധിവസിപ്പിക്കാനും ഉള്ള കരാറില്‍ ആഭ്യന്തരമന്ത്രി ഒപ്പിട്ടു.ത്രിപുര മുഖ്യമന്ത്രി ബ്ലിപവ്കുമാര് ദേവിന്റെ സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പിട്ടത്.
ത്രിപുരയില്‍ 34,000 ല്‍ അധികം അഭ്യാര്‍ത്ഥികള്‍ ഉണ്ടെന്നും അവരെ പുനരധിവസിപ്പിക്കാന്‍ കേന്ദ്രം 600കോടി ചെലവിടുമെന്നും കേന്ദ്രആഭ്യന്തരമന്ത്രി പറഞ്ഞു. ഓരോ കുടുബത്തിന് 30 അടി സ്ഥലവും നാലു ലക്ഷം രുപ സ്ഥിരഡെപ്പോസിറ്റും രണ്ടു വര്‍ഷത്തേക്ക് പ്രതിമാസം 5000 രൂപയും സൗജന്യ റേഷനും നല്‍കും.മിസോറാം ത്രിപുര സംസ്ഥാനങ്ങളോട് ബ്രുജനതയുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നും അമിത്ഷാ അവശ്യപ്പെട്ടു.
2019 നവംബറില്‍ ബ്രൂ അഭയാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാണെന്ന് ത്രിപുരമുഖ്യമന്ത്രി ബ്ലിപവ് കുമാര്‍ ദേവ് അറിയിച്ചിരുന്നു.മിസോറാം,ത്രിപുര,ബംഗ്ലാദേശിലെ ചിറ്റഗോഗ് മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്നവരാണ് ബ്രൂ അഭയാര്‍ഥികള്‍.1997ല്‍ ബ്രൂ നാഷണല്‍ യൂണിയന് അവര്‍ക്ക് സ്വന്തമായി ഒരു ജില്ലവേണമെന്ന ആവശ്യം മുന്നോട്ടുവച്ചുവെങ്കിലും അത് നിഷേധിക്കപ്പെടുകയായിരുന്നു.