MoviesNEWS

ബ്രെയിന്‍ ട്യൂമര്‍ ബാധിതനായ ആരാധകന് സൂം മീറ്റിങ്ങിൽ സര്‍പ്രൈസ് ഒരുക്കി ഉലകനായകന്‍

ബ്രെയിന്‍ ട്യൂമര്‍ ബാധിതനായ ആരാധകന് സൂം മീറ്റിങ്ങിലെത്തി സര്‍പ്രൈസ് ഒരുക്കി ഉലകനായകന്‍ കമലഹാസന്‍. ടെര്‍മിനല്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിതനായ സാകേത് എന്ന യുവാവിനെയാണ് സൂം മിറ്റിങ്ങിലെത്തി താരം ഞെട്ടിച്ചത്. ടെര്‍മിനല്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിതനാണ് യുവാവ്. കമലഹാസന്റെ കടുത്ത ആരാധകനായ സാങ്കേതിന് സഹോദരിയാണ് ഇതിന് വഴിയൊരുക്കിയത്. ആദ്യം പറ്റിക്കാനാണെന്ന് കരുതിയെങ്കിലും പിന്നീട് ഇരുവരും വാചാലരായി.

അപ്രതീക്ഷിതമായി കമല്‍ഹാസനെ സ്‌ക്രീനില്‍ കണ്ട സാകേത് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയെങ്കിലും .10 മിനിറ്റിലധികം താരം സാകേതിനോടും കുടുംബത്തോടും സംസാരിച്ചു. താന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് യുവാവ് താരത്തോട് പറഞ്ഞത്. നാട്ടില്‍ വരുമ്പോള്‍ കാണാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ കണ്ടിരിക്കും എന്നായിരുന്നു കമല്‍ഹാസന്റെ മറുപടി. കമല്‍ഹാസനോടുള്ള ആരാധനയാല്‍ മകനെ ‘വിരുമാണ്ടി’ എന്ന ഓമനപ്പേരിട്ട് വിളിക്കാറുണ്ടെന്നു സാങ്കേത് പറഞ്ഞു.

കുടുംബം എങ്ങനെയിരിക്കുന്നു എന്ന സാകേതിന്റെ ചോദ്യത്തിന് ഞാനിപ്പോള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത് എന്റെ ഒരു കുടുംബാംഗത്തിനോടാണ് എന്നാണ് കമലഹാസന്‍ പറഞ്ഞത്. ‘ആരും തോല്‍ക്കാനായി ജനിക്കുന്നില്ല. ജയിക്കാനാണ് നമ്മളുടെ വിധി. ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ശ്രമിച്ചുകൊണ്ടിരിക്കണമെന്നും സാകേത് സര്‍വ ആരോഗ്യത്തോടും കൂടി തിരിച്ചു വരുമെന്നും താരം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close