Movies

ഭക്തിവ്യവസായത്തെയും ആള്‍ദൈവങ്ങളെയും പരിഹസിച്ച് മൂക്കുത്തി അമ്മന്‍

നയന്‍താര ചിത്രം ‘മൂക്കുത്തി അമ്മന്റെ ട്രെയിലര്‍ വൈറലാകുന്നു. ആള്‍ദൈവങ്ങളെയും അന്ധവിശ്വാസങ്ങളെയും ഹാസ്യാത്മകമായി വിമര്‍ശിക്കുന്ന ചിത്രമാണ് ‘മൂക്കുത്തി അമ്മന്‍’ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ നവംബര്‍ 14-നാണ് ചിത്രം റിലീസാവുന്നത്. ദീപാവലി റിലീസായാണ് ചിത്രമെത്തുന്നത്. ചിത്രത്തിന്റെ സംവിധായകരിലൊരാളായ ആര്‍.ജെ. ബാലാജിയാണ് ‘മൂക്കുത്തി അമ്മനില്‍’ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായ മൂക്കുത്തി അമ്മനായാണ് നയന്‍താര വേഷമിടുന്നത്. ബാലാജിയും എന്‍.ജെ. ശരവണനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇരുവരും ചേര്‍ന്നാണ്. സ്മൃതി വെങ്കട്ട്, ഉര്‍വശി, അജയ് ഘോഷ്, ഇന്ദുജ രവിചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close