KERALANEWSTrending

ഭക്ഷണം നൽകാൻ തിരക്കിയപ്പോൾ കണ്ടില്ല;നാല് വയസ്സുകാരന്റെ വിയോ​ഗത്തിൽ കണ്ണീരണിഞ്ഞ് നാടും വീടും

കോഴിക്കോട്: കളിക്കുന്നതിിനിടെ ജെ.സി.ബി.യുടെ ടയർ ദേഹത്ത് വീണ്​ നാല് വയസുകാരന് ദാരുുണാന്ത്യം. മുക്കം ചെറുവാടി കണ്ടാംപറമ്പിൽ കൊന്നാലത്ത് അബ്ദുൽ മജീദിന്‍റെ മകൻ നാഫി അബ്ദുല്ല (4) ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.ജെ.സി.ബി.ഡ്രൈവറായ പിതാവ് വീടിന്‍റെ വശത്ത് മരത്തോട് ചാരി വച്ചിരുന്ന ടയർ. മുറ്റത്ത്കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു.അൽപ സമയത്തിന് ശേഷം ഭക്ഷണം നൽകാൻ തിരക്കിയപ്പോയാണ്, വീട്ടുകാർ അപകടം കണ്ടത്. ഉടൻ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മാതാവ്: ബുഷ്റ കൂളിമാട്. സഹോദരങ്ങൾ: ആയിശ ഫൈഹ, മുഹമ്മദ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close