INDIANEWSTrending

ഭക്ഷ്യദിനത്തില്‍ രാജ്യത്തിനായി പ്രധാനമന്ത്രിയുടെ സമ്മാനം: 75 രൂപയുടെ സ്മാരക നാണയവും 17 വിളകളും

ന്യുഡല്‍ഹി:കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കുന്ന കാലത്തെ ഭക്ഷ്യദിനം എന്നതിനൊപ്പം ,യു.എന്നിന്റെ ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ (എഫ്എഒ) എഴുപത്തിയഞ്ചാം വാര്‍ഷികം കൂടിയായ ഇന്ന് ഇന്ത്യയിലെ ഭക്ഷ്യ-കാര്‍ഷിക മേഖലയുടെ പ്രാധാന്യം ആഘോഷിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി 75 രൂപയുടെ സ്മാരക നാണയം പുറത്തിറക്കുകയും പുതിയ 17 വിളകള്‍ രാജ്യത്തിനായി സമര്‍പ്പിക്കുകയും ചെയ്തു.
‘സാമ്പത്തികമായും പോഷകപരമായും ദുര്‍ബലമായ വിഭാഗങ്ങളെ ശക്തരാക്കുന്നതില്‍ എഫ്എഒയുടെ പങ്ക് സമാനതകളില്ലാത്തതാണ്. സംഘടനയുമായി ഇന്ത്യക്ക് ചരിത്രപരമായ ബന്ധമുണ്ട്. 1956 മുതല്‍ 1967 വരെ ഇന്ത്യന്‍ സിവില്‍ സര്‍വീസ് ഓഫീസര്‍ ബിനായ് രഞ്ജന്‍ സെന്‍ ആയിരുന്നു എഫ്എഒയുടെ ഡയറക്ടര്‍ ജനറല്‍. 2020ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച ലോക ഭക്ഷ്യ പദ്ധതി ഈ കാലത്താണ് തുടക്കം കുറിച്ചത്. ലോകഭക്ഷ്യപദ്ധതിക്ക് നൊബേല്‍പുരസ്‌കാരം ലഭിച്ചത് വളരെ വലിയ നേട്ടമാണ്. ‘എന്നും പ്രധാനമന്ത്രി പറഞ്ഞു.ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ പല രാജ്യങ്ങളും ബുദ്ധിമുട്ടുകയാണ്, കഴിഞ്ഞ വര്‍ഷത്തെ ഭക്ഷ്യോത്പാദനത്തിന്റെ റെക്കോര്‍ഡ് ഇന്ത്യന്‍ കര്‍ഷകര്‍ തിരുത്തിക്കുറിച്ചു. അവശ്യ കാര്‍ഷിക വസ്തുക്കളുടെ കയറ്റുമതിയില്‍ നാല്‍പതുശതമാനത്തോളം വര്‍ധനവും ഉണ്ടായിട്ടുണ്ട്. ഭക്ഷ്യ-കാര്‍ഷിക സംഘടന കൂടുതല്‍ വളര്‍ന്ന് ലോകത്തെ ഭക്ഷ്യക്ഷാമത്തെ മറികടക്കാന്‍ സഹായിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്കു വഹിച്ച ഭക്ഷ്യ കാര്‍ഷിക മേഖലയിലെ ഹീറോകള്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ടാണ് ലോകം ഇത്തവണത്തെ ഭക്ഷ്യദിനം ആചരിക്കുന്നത്. വളര്‍ത്തൂ, പരിപോഷിപ്പിക്കൂ, സുസ്ഥിരമാക്കൂ. ഒറ്റക്കെട്ടായി. നമ്മുടെ പ്രവര്‍ത്തികളാണ് നമ്മുടെ ഭാവി- എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം. പ്രതികൂല സാഹചര്യങ്ങള്‍ സംഭവിച്ചപ്പോഴും ഭക്ഷണത്തിന് അറുതി വരാതിരിക്കാന്‍ കാര്‍ഷിക-ഭക്ഷ്യ മേഖലയിലുള്ളവര്‍ അഹോരാത്രം പ്രയത്‌നിച്ച ഈ സാഹചര്യത്തില്‍ പ്രസക്തമാവുകയാണ് ഇത്തവണത്തെ ആശയം.ഭക്ഷണവിളകള്‍ നട്ട് പരിപാലിച്ച്, വിളവെടുത്ത് ഉത്പന്നമാക്കി മാറ്റി, അവ ഏതു വിധേനയും നമ്മളിലേക്ക് എത്തിക്കുന്ന ഈ ഫുഡ് ഹീറോസിനെ നന്ദി അര്‍പ്പിക്കാന്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്യുന്നുമുണ്ട് എഫ്.എ.ഒ.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close