KERALAUncategorized
ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത ബസ്സ് കാത്തിരിപ്പു കേന്ദ്രം

പാലക്കാട്: തൃത്താലയില്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ സ്ഥാപിച്ച ശിലാഫലകത്തിലുള്ളത് വ്യക്തികളുടെ പേരല്ല, മറിച്ച് സ്വര്‍ണ്ണ ലിപികളില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം.
കൂറ്റനാട് തൃത്താല റോഡില്‍ എംഎല്‍എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച ബസ് ഷെല്‍റ്റര്‍ ഉദ്ഘാടനം ചെയ്ത് വിടി ബല്‍റാം എംഎല്‍എയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഭരണഘടന ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഏറെ പ്രസക്തമാകുകയാണ് തൃത്താലയിലെ ബസ് സ്റ്റോപ്പും എംഎല്‍എയുടെ നടപടിയും.
