NEWSWORLD

ഭരണഘടനാ ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കില്ല:വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്

വാഷിങ്ടണ്‍:ഭരണഘടനാ ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കില്ലെന്നും ആ നീക്കത്തില്‍ നിന്ന് ഡെമോക്രാറ്റുകള്‍ പിന്മാറണമെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ഭരണ കൈമാറ്റത്തില്‍ ശ്രദ്ധ ചെലുത്തുംമെന്നുമ ഇരുപക്ഷത്തിന്റെയും സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും പെന്‍സ് പറഞ്ഞു.

കഴിഞ്ഞയാഴ്ച കാപിറ്റോളിലുണ്ടായ ആക്രമണത്തിന് ശേഷം രാജ്യം തിരിച്ചുവരേണ്ട സമയമാണിതെന്നും ഹൌസ് സ്പീക്കര്‍ നാന്‍സി പെലോസിക്ക് പെന്‍സ് അയച്ച കത്തില്‍ എഴുതി. ഈ സമയത്ത് കൂടുതല്‍ ധ്രുവീകരണം ഉണ്ടാക്കുന്നതും പ്രക്ഷോഭ സാധ്യതയുള്ളതുമായ കാര്യങ്ങള്‍ ഒഴിവാക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങളോട് ആവശ്യപ്പെടുകയാണെന്നും പെന്‍സ് പറഞ്ഞു.

അതേസമയം ഇംപീച്ച്‌മെന്റ് നടപടിക്കെതിരെ ഡോണള്‍ഡ് ട്രംപ് രംഗത്തു വന്നു. അസംബന്ധവും ഭയാനകവുമായ കാര്യമാണ് അമേരിക്കയില്‍ നടക്കുന്നത്. നിലവിലെ സംഭവ വികാസങ്ങള്‍ അമേരിക്കയ്ക്ക് അപകടമാണെന്നും ട്രംപ് പറഞ്ഞു. ക്യാപിറ്റോള്‍ കലാപത്തിന് ശേഷമുള്ള ട്രംപിന്റെ ആദ്യ പ്രതികരണമാണിത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close