NEWSTop NewsWORLD

ഭരണത്തുടർച്ച നേടിയ കമ്മ്യൂണിസ്റ്റ് പാർട്ടികളെ അഭിവാദ്യം ചെയ്ത് ചൈനയും ക്യൂബയും; പിന്നാലെ അഭിനന്ദനം അറിയിച്ച് വിവിധ രാജ്യങ്ങളിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളും; ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കേരളത്തിലെ ഇടതുപക്ഷം ആവേശമാകുന്നത് ഇങ്ങനെ

തിരുവനന്തപുരം: കേരളത്തിൽ ഭരണത്തുടർ‌ച്ച നേടിയ ഇടതുമുന്നണിയെ അഭിനന്ദിച്ച് വിവിധ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളും ഇടത് പാർട്ടികളും. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും പുറമേ ജര്‍മ്മനി, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ഇടത് പാര്‍ട്ടികളും കേരളത്തിലെ ഇടത് സർക്കാരിനെയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തെയും അഭിന്ദിച്ച് സന്ദേശം അയച്ചു.

‘ ക്യൂബയിലെയും ചൈനയിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്നും ആശംസകള്‍ വന്നു. ജനത വിമുക്തി പെരുമണ്ണ എന്ന ശ്രീലങ്കയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഐക്യദാര്‍ഡ്യം അറിയിച്ചു,’ എംഎ ബേബി പറഞ്ഞു.ഡെ ലിങ്കെ എന്ന ജര്‍മ്മനിയിലെ പ്രമുഖ ഇടത് പക്ഷ പാര്‍ട്ടിയാണ് അഭിനന്ദനമറിയിച്ചത്. സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധിയിലുള്‍പ്പെടെ സഹായിക്കാന്‍ തയ്യാറാണെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചതായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറയുന്നു. മഹാമാരി സമയത്ത് ആരോഗ്യമേഖലയെ ശക്തിപ്പെടുത്തിയതാണ് എല്‍ഡിഎഫിന്റെ ഈ വിജയത്തിന് പിന്നിലെ പ്രധാന കാരണമെന്ന് പാര്‍ട്ടി അയച്ച സന്ദേശത്തില്‍ പറയുന്നു.

കഴിഞ്ഞ തവണത്തെ വിജയകരമായ ഇടത് നയങ്ങളുടെ ഫലമാണ് കേരളത്തില്‍ ഇടത് സര്‍ക്കാരിന് ലഭിച്ച രണ്ടാമത്തെ ടേം. പ്രത്യേകിച്ചും ഒരു പ്രതിസന്ധി ഘട്ടത്തിലെ മികച്ചതും സുസ്ഥിരവുമായ പരിഹാരങ്ങളും പൗരന്‍മാരുടെ വിശാലമായ പങ്കാളിത്തവും. ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൊണ്ടു വന്ന മാര്‍ഗങ്ങള്‍ വിജയകരമായിരുന്നു,’ ഡി ലിങ്കെ പാര്‍ട്ടി എക്‌സിക്യൂട്ടീവ് അംഗമായ വള്‍ഫ് ഗാലെര്‍ട്ട് അയച്ച സന്ദേശത്തില്‍ പറയുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇപ്പോഴും ലോക കമ്മ്യൂണിസ്റ്റ് പാർട്ടികളുമായും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായും അടുത്ത ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close