CULTURALMovies

ഭരതന്റെ ഓര്‍മ്മകള്‍ക്കിന്നൊരു വയസ്സുകൂടി…

ചീറിവരുന്ന തീവണ്ടിക്കുമുന്നില്‍ മരണമെന്ന സത്യത്തിനു തോറ്റുകൊടുത്ത തകരയെ മലയാള സിനിമയെ പ്രണയിക്കുന്ന ഒരാല്‍ക്കും മറന്ന് കളയാനാവില്ല. അന്നു വരെ മലയാളി കണ്ടുപരിചയിച്ച ചലിച്ചിത്ര ആസ്വാദനത്തിന് ഭാവുകത്വ പരിണാമം നല്‍കി തകരയ്ക്കു ജന്മം നല്‍കിയത് ഭരതന്‍ എന്ന കലാകാരനായിരുന്നു. ആ കലോപാസകന്‍ മണ്‍മറഞ്ഞിട്ട് ഇന്നേക്ക് 17 വര്‍ഷം തികയുകയാണ്. അദ്ദേഹത്തിന്റെ ആശയധാര ജീവന്‍ നല്‍കിയതത്രയും വൈവിധ്യമാര്‍ന്ന, വ്യത്യസ്തമാര്‍ന്ന കലാസൃഷ്ടികള്‍ക്കായിരുന്നു. ധീരോദാത്തനും അതിപ്രതാപ ഗുണവാന്‍മാരുമായ നായകന്‍മാര്‍ക്കു പകരം ആരോരുമില്ലാത്ത തകരയും ലോറിക്ലീനറായ ദാസപ്പനും ഗ്രാമത്തിലൂടെ അലഞ്ഞ് തിരിഞ്ഞു നടക്കുന്ന മറടുമെല്ലാം നായകന്‍മാരായി.
മലയാള സിനിമയില്‍ അശ്ലീലത്തിനപ്പുറം രസത്തെ ദ്യോതിപ്പിക്കാതിരുന്ന ലൈംഗീകതയ്ക്ക് ഹൃദയ സംവേദനത്തിന്റെ ഭാഷ നല്‍കിയതും ഭരതനാണ്. മലയാള സിനിമയിലെ നിത്യഹരിതമെന്നു പറയാവുന്ന രതിനിര്‍വേദത്തിന്റെ പിറവി അത്തരത്തിലൊന്നായിരുന്നു. പ്രണയത്തിന് മറ്റൊരു മാനം കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അതുവരെ മലയാളം കണ്ടതില്‍ വച്ച് ഏറ്റവും വ്യത്യസ്ഥമായ പ്രണയമെന്ന് രതിനിര്‍വ്വേദത്തിലെ കൗമാരക്കാരന്റെയും പ്രായത്തില്‍ മൂത്തതായ രതിയുടെയും ബന്ധത്തില്‍ നിന്ന് കാണാം. ജീവിതത്തിലും ആ വ്യത്യസ്തത കാണിച്ച വ്യക്തിയായിരുന്നു ഭരതന്‍. ശ്രീ വിദ്യയെ പ്രണയിച്ചെങ്കിലും അത് വിവാഹത്തിലെത്താതിരിക്കുകയും തുടര്‍ന്ന് ഈ ബന്ധത്തിന് എല്ലാ പിന്‍തുണയും നല്‍കിയ കെപിഎസ്സി ലളിതയെ വിവാഹം ചെയ്യുകയും ചെയ്തു. എന്നാല്‍ അതിനു ശേഷവും ആ ബന്ധം തുടര്‍ന്നിരുന്നു. തന്റെ മകന്റെ അമ്മ എന്ന എല്ലാ പരിഗണനയും ലളിതയ്ക്ക് അദ്ദേഹം മല്‍കിയുന്നെന്നതും വിവാഹേതരബന്ധം തുടരുന്നത് ഭാര്യയെ ഉളിപ്പിക്കാതിരുന്നതും ആ വ്യത്യസ്തതയായിക്കാണാം. മലയാളിയുടെ എതുവരെയുണ്ടായിരുന്ന കപട സദാചാരബോധത്തിനും പ്രണയസങ്കല്‍പങ്ങല്‍ക്കും ഏറ്റ പ്രഹരമെന്നു വേണമെങ്കില്‍ ഭരതന്‍ സിനിമകളെ പറയാം. അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസായി എന്നും വിലയിരുത്തുന്നത് എം.ഡിയുമായി ചേര്‍ന്ന് പൂര്‍ത്തിയാക്കിയ വൈശാലിയാണ്. മറ്റൊന്ന് ബാല്യകാല സുഹ്യത്തുക്കള്‍ക്കിടയലെ പ്രതികാരത്തിന്റെ കഥപറഞ്ഞ താഴ്വാരമായിരുന്നു. രോഗങ്ങള്‍ അലട്ടിയിരുന്ന അദ്ദേഹം 1998 ജൂലൈ 30നാണ് വിടപറഞ്ഞത്. ഇന്നു മലയാളി മറക്കാത്ത ഒരുപിടി നല്ല സിനിമകളിലൂടെ അദ്ദേഹം ജീവിക്കുന്നെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കിന്ന് ഒരുവയസ്സുകൂടിക്കൂടുന്നു.

Tags
Show More

Related Articles

Back to top button
Close