KERALANEWS

ഭര്‍ത്താവിനെ വീഡിയോ കോള്‍ ചെയ്തുകൊണ്ട് ആത്മഹത്യ; മക്കയില്‍ മലയാളി നഴ്‌സ് ജീവനൊടുക്കിയത് സ്ത്രീധന പീഡനം മൂലം

കൊല്ലം : കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പെണ്‍കുട്ടികള്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ അനുഭവിക്കുന്ന വേദനയുടെയും പ്രശ്‌നങ്ങളുടെയും വാര്‍ത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.സഹിക്കാനാകാത്ത പീഢനം മൂലം സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ മറമപ്പെടുകയാണ്.ഏറ്റവും ഒടുവിലായി ഇപ്പോള്‍ പുറത്തു വരുന്നത് കൊല്ലം സ്വദേശിനിയായ യുവതി മക്കയില്‍ ആത്മഹത്യ ചെയ്തതിന്റെ വാര്‍ത്തകളാണ്.

മക്കയില്‍ മലയാളി നഴ്‌സ് ജീവനൊടുക്കിയത് സ്ത്രീധന പീഡനം മൂലമാണെന്ന പരാതിയുമായി കുടുംബം. അഞ്ചല്‍ സ്വദേശിനി മുഹ്‌സിനയെ കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.ഭര്‍ത്താവിനെ വീഡിയോ കോള്‍ ചെയ്തുകൊണ്ട് മുഹ്‌സിന ആത്മഹത്യ ചെയ്‌തെന്നാണു കുടുംബത്തിന്റെ പരാതി. മുഹ്‌സിനയുടെ ഭര്‍ത്താവ് സമീര്‍ റിയാദിലാണ്. ഇവര്‍ക്ക് മൂന്ന് വയസ്സുള്ള ഒരു കുട്ടിയുണ്ട്. ഭര്‍ത്താവിനെതിരെ യുവതിയുടെ കുടുംബം പുനലൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close