INDIANEWS

ഭര്‍ത്താവിന് ഇനി മുതല്‍ ഭാര്യയെ വീട്ടില്‍ നിന്നും ഇറക്കിവിടാനാവില്ല

ന്യൂഡല്‍ഹി: സ്ത്രീകളുടെ സുരക്ഷ ലക്ഷ്യം നിര്‍ത്തിയുള്ള ഗാര്‍ഹിക പീഡന നിയമം സംബന്ധിച്ച് നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി. 2005ലെ ഗാര്‍ഹിക പീഡന നിയമപ്രകാരം സ്ത്രീകള്‍ പരാതി നല്‍കിയാലും അവര്‍ക്ക് ഭര്‍ത്താവ് താമസിക്കുന്ന വീട്ടില്‍ തുടരാന്‍ അവകാശമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്

സ്ത്രീകളെ വീട്ടില്‍ നിന്ന് ഇറക്കി വിടുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. വീട് ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ളതോ അവര്‍ വാടകയ്ക്ക് എടുത്തതോ ആണെങ്കിലും ഭര്‍ത്താവിന് വീടിനു മേല്‍ ഒരു അവകാശവുമില്ലെങ്കിലും സ്ത്രീകള്‍ക്ക് ആ വീട്ടില്‍ കഴിയാമെന്നാണ് കോടതി ഉത്തരവിട്ടത്. ബന്ധുക്കള്‍ ഒരുമിച്ചു താമസിക്കുന്ന വീടുകളില്‍ വിവാഹം കഴിഞ്ഞെത്തിയ സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ചാണ് കോടതി വ്യക്തത വരുത്തിയത്.

പരാതിക്കാരിയായ സ്ത്രീ അവരുടെ ഭര്‍ത്താവിനോ പങ്കാളിയ്‌ക്കോ ഒപ്പം കഴിഞ്ഞ വീടിന് സ്ത്രീയ്ക്കും അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. വീട് ഭര്‍ത്താവിന്റെ മാതാപിതാക്കളുടേതോ ബന്ധുക്കളുടേതാ ആണെങ്കിലും വാടകവീടാണെങ്കിലും ഇത് ബാധകമാണെന്നും കോടതി വ്യക്തമാക്കി. സ്ത്രീയെ വീട്ടില്‍ നിന്നു പുറത്താക്കണമെങ്കില്‍ അതിനായി പ്രത്യേകം പരാതി നല്‍കണമെന്നും കോടതി വ്യക്തമാക്കി. ഭര്‍ത്താവിന്റെ ഉടമസ്ഥതയിലോ ഭര്‍ത്താവിന് അവകാശമുള്ളതോ ആയ വീട്ടില്‍ മാത്രമേ ഭാര്യയ്ക്ക് അവകാശമുന്നയിക്കാനാകൂ എന്ന വിധി റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ പുതിയ വിധി. ജസ്റ്റിസ് അശോക് ഭൂഷണ്‍, ആര്‍എസ് റെഡ്ഡി, എംആ ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഗാര്‍ഹിക പീഡനനിയമപ്രകാരം സ്ത്രീകള്‍ നല്‍കിയ കേസുകള്‍ പരിഗണിക്കുന്നതിനിടെ ഭര്‍ത്താവും ബന്ധുക്കളും സ്ത്രീകളെ വീട്ടില്‍ നിന്നിറക്കിവിടാനുള്ള ഭീഷണിയില്‍ നിന്ന് പൂര്‍ണ സംരക്ഷണം നല്‍കുന്നതാണ് പുതിയ ഉത്തരവ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close