INDIANEWSTop News

ഭര്‍ത്താവും ഭര്‍തൃസഹോദരങ്ങളും ചേർന്ന് നവവധുവിനെ കൂട്ടബലാത്സംഗം ചെയ്തു, ഒപ്പം സ്ത്രീധനപീഡനവും വധശ്രമവും; വിവാഹത്തിന് പിന്നാലെ ക്രൂരപീഡനങ്ങൾക്ക് ഇരയായ ഇരുപതുകാരി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ

ബുദ്വാൻ: വിവാഹത്തിന് പിന്നാലെ സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടിൽ ക്രൂരപീഡനങ്ങൾക്ക് ഇരയാകേണ്ടി വന്ന യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ ബുദ്വാനിലാണ് സഹസ്വാൻ സ്വദേശിയായ 20 വയസ്സുകാരി ക്രൂരതയ്ക്കിരയായത്. മാതാപിതാക്കളെ വിവരമറിയിച്ചതോടെയാണ് ക്രൂരമായ കൃത്യങ്ങളുടെ കഥ പുറംലോകമറിയുന്നത്. സംഭവത്തിൽ ഏഴു പേർക്കെതിരെ കേസ് എടുത്ത പോലീസ് ഭർത്താവിനെ അറസ്റ് ചെയ്തു.

ജൂൺ 22-നാണ് യുവതിയും ഉസ്മാൻപുർ സ്വദേശിയായ യുവാവും വിവാഹിതരായത്. എന്നാൽ വിവാഹശേഷം ഭർതൃവീട്ടിലെത്തിയ തന്നെ ഭർത്താവും വീട്ടുകാരും നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് യുവതിയുടെ പരാതി. സ്ത്രീധനത്തിന്റെ പേരിലായിരുന്നു ഉപദ്രവം. ഭർത്താവിന്റെ മാതാപിതാക്കളും സഹോദരങ്ങളും സംഘം ചേർന്ന് മർദിച്ചതായും പരാതിയിൽ പറയുന്നു.

ഇതിനിടെയാണ് ഭർത്താവും സഹോദരങ്ങളും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. വടി കൊണ്ട് മർദിച്ചശേഷം ഇവർ യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ പൊള്ളലേൽപ്പിക്കുകയും ചെയ്തു. ഇതിനുപുറമേ ശീതളപാനീയത്തിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ചതായും ആരോപണമുണ്ട്.

ക്രൂരമായ പീഡനങ്ങൾ നേരിട്ട യുവതി മാതാപിതാക്കളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് യുവതിയുടെ പിതാവ് പോലീസ് സംഘത്തോടൊപ്പം ഭർതൃവീട്ടിലെത്തുകയും ഗുരുതരമായി പരിക്കേറ്റ യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

സംഭവത്തിൽ ഏഴ് പേർക്കെതിരേ കേസെടുത്തതായി ശരീഫ്നഗർ പോലീസ് അറിയിച്ചു. യുവതിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വൈദ്യപരിശോധന റിപ്പോർട്ട് ലഭിക്കുന്നതനുസരിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ബുദ്വാൻ എസ്.എസ്.പി. സങ്കൽപ് ശർമ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close