Breaking NewsKERALANEWSTop News

ഭവന പദ്ധതിക്ക് മാത്രം 12 കോടി രൂപ; എന്നിട്ടും മിച്ചം അഞ്ച് കോടിയിലേറെ; ബിജെപി ഭരിക്കുന്ന പന്തളം ന​ഗരസഭയുടെ ബജറ്റ് ശ്രദ്ധേയമാകുന്നത് ഇങ്ങനെ

പന്തളം: ഭവന പദ്ധതികൾക്കും ക്ഷേമപെൻഷൻ വിതരണത്തിനും മുൻതൂക്കമുള്ള ബജറ്റുമായി പന്തളം ന​ഗരസഭ. വൈസ് ചെയർപേഴ്‌സൺ യു.രമ്യ അവതരിപ്പിച്ച ബജറ്റിൽ പി.എം.എ.വൈ.-ലൈഫ് തുടങ്ങിയ പദ്ധതികളിൽ വീടുപണിയാൻ 12 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. നഗരസഭാധ്യക്ഷ സുശീല സന്തോഷ് അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്. 80,37,97,673 രൂപ വരവും 75,30,65,683 ചെലവും 5,07,31,940 മിച്ചവുമുള്ളതാണ് ബജറ്റ്.

എട്ടുവയസ്സുള്ള മകൾക്ക് ബിയർ നൽകി; പിതാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്

വയോജനങ്ങൾ, വിധവകൾ, കർഷകത്തൊഴിലാളികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് പെൻഷൻ നൽകാൻ 8.42 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. പന്തളത്ത് ജനറൽ ആശുപത്രി തുടങ്ങാൻ ആവശ്യമായ സ്ഥലം വാങ്ങി നൽകാൻ ബജറ്റിൽ തീരുമാനമുണ്ട്. ആരോഗ്യപരിപാലനത്തിനും കോവിഡ് പ്രതിരോധത്തിനും ഒന്നരക്കോടി രൂപ ഉൾക്കൊള്ളിച്ചിട്ടുണ്ട്. റോഡുകൾക്ക് 5.40 കോടി, തൊഴിലുറപ്പ് 5.5 കോടി, കുടിവെള്ളം 1.20 കോടി, കൃഷി അനുബന്ധ മേഖലയ്ക്ക് 1.41 കോടി, വെള്ളപ്പൊക്ക നിയന്ത്രണം, ദുരന്ത നിവാരണം 1.5 കോടി, ബയോഗ്യാസ് പദ്ധതി, മാലിന്യ നിർമാർജനം എന്നിവയ്ക്ക് ഒരുകോടി രൂപ വീതം നീക്കിവെച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിൽ യുഡിഎഫ് നേരിടുന്ന പുതിയ പ്രതിസന്ധി ഇങ്ങനെ

പട്ടികജാതി ക്ഷേമം 3.40 കോടി, ദേശീയ നഗര ഉപജീവന ദൗത്യം, വനിതാ ക്ഷേമം എന്നിവയ്ക്ക് 80 ലക്ഷം വീതം, തെരുവുവിളക്കു പരിപാലനം 65 ലക്ഷം, അങ്കണവാടികൾ, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ, വിദ്യാഭ്യാസ മേഖല-50 ലക്ഷം വീതം, ദാരിദ്യ ലഘൂകരണം 48 ലക്ഷം, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 41 ലക്ഷം, വയോജന ക്ഷേമത്തിന് 36 ലക്ഷം എന്നിവയ്ക്കും ബജറ്റിൽ പ്രാധാന്യം നൽകുന്നു.

കിടപ്പറയിലെ കേമന്മാരാകാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പൊതുശ്മശാനം പണിയുന്ന പദ്ധതി തയ്യാറാക്കാനും കേന്ദ്ര, സംസ്ഥാന ഗവൺമെന്റിന്റെ ധന സഹായത്തോടെ വലിയകോയിക്കൽ ക്ഷേത്രം, ആതിരമല, മാവര, ചിറമുടി, തലക്കോട്ടുചിറ, ആമപ്പുറം എന്നിവിടങ്ങൾ സംയോജിപ്പിച്ചു പിൽഗ്രിം ടൂറിസം പദ്ധതി നടപ്പാക്കാനും തീരുമാനമുണ്ട്. ഫയർ‌സ്റ്റേഷനും മിനി സിവിൽ സ്റ്റേഷനും നിർമിക്കാൻ സ്ഥലം വാങ്ങി സർക്കാരിനു കൈമാറും. നഗരസഭയ്ക്കു പുതിയ കെട്ടിടം നിർമിക്കാൻ കിഫ്ബി പദ്ധതി പ്രകാരം 15 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

രേഷ്മയെ ചതിച്ചത് ആത്മഹത്യ ചെയ്ത ആര്യയും ശ്രുതിയുമോ?

ബജറ്റിന്റെ ചെലവു ചുരുക്കി നഗരസഭയിലെ 11 സ്‌കൂളുകൾക്ക് ഓരോ സ്മാർട്ട് ഫോണുകൾ വാങ്ങി നല്കിയതായി ചെയർപേഴ്‌സൺ സുശീലാ സന്തോഷ് പറഞ്ഞു. സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സൂപ്രണ്ട് ആർ.രേഖ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അച്ചൻകുഞ്ഞ് ജോൺ എന്നിവർ പ്രസംഗിച്ചു.

രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ അവതാരങ്ങൾ ഇങ്ങനെ

പന്തളം നഗരസഭ എല്‍.ഡി.എഫില്‍നിന്ന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി പിടിച്ചെടുത്തിരുന്നു. ആകെ 33 ഡിവിഷനുകളില്‍ 18 ഇടത്ത് വിജയിച്ചാണ് എന്‍.ഡി.എ. ഭരണം പിടിച്ചെടുത്തത്. 2015-ല്‍ ഏഴ് സീറ്റുകളില്‍ മാത്രമായിരുന്നു ബിജെപിയുടെ വിജയം. എന്നാല്‍ ഇത്തവണ പല വാര്‍ഡുകളും പിടിച്ചെടുത്ത് ബി.ജെ.പി.യും എന്‍.ഡി.എ.യും വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്.

കമ്മ്യൂണിസ്റ്റ് തൊലിക്കട്ടിയെ ട്രോളി സൈബർ ലോകം

2015-ല്‍ 14 സീറ്റുകള്‍ നേടി ഭരണം പിടിച്ച എല്‍.ഡി.എഫ്. ഇത്തവണ ഒമ്പത് സീറ്റുകളിലേക്ക് ഒതുങ്ങി. യു.ഡി.എഫ് അഞ്ച് സീറ്റുകളില്‍ വിജയിച്ചു. ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിക്കാണ് ജയം. നഗരസഭകളിൽ ഇത്തവണ പന്തളത്തും പാലക്കാടും മാത്രമാണ് ബി.ജെ.പിക്ക് ഭരണം ലഭിച്ചത്. പന്തളം നഗരസഭ എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close