KERALANEWSTrending

ഭാഗ്യം യുഡിഎഫിനൊപ്പം; കളമശ്ശേരിക്കും പരവൂരിനും പിന്നാലെ കോട്ടയവും യുഡിഎഫ് നേടി

ഇരു മുന്നണികളും തുല്യനിലയിലായതോടെ അധ്യക്ഷ തെരഞ്ഞെടുപ്പ് നാടകീയമായ മൂന്നു നഗരസഭകളിലും യുഡിഎഫിന് വിജയം. കോട്ടയം, കളമശ്ശേരി, പരവൂര്‍ നഗരസഭകളുടെ ഭരണമാണ് യുഡിഎഫ് കൈക്കലാക്കിയത്. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് മൂന്നു നഗരസഭകളും ഭരണം പിടിച്ചത്.

കോട്ടയത്ത് എല്‍ഡിഎഫിനും യുഡിഎഫിനും 22 അംഗങ്ങളാണുണ്ടായിരുന്നത്. ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് സിപിഎമ്മില്‍ നിന്നും ഷീജ അനിലും യുഡിഎഫില്‍ നിന്ന് ബിന്‍സി സെബാസ്റ്റ്യനുമാണ് മല്‍സരിച്ചത്. വോട്ടെടുപ്പില്‍ ഇരുവര്‍ക്കും 22 വോട്ടുകള്‍ ലഭിച്ചതോടെയാണ് നറുക്കെടുപ്പ് വേണ്ടി വന്നത്. നറുക്കെടുപ്പില്‍ ബിന്‍സി വിജയിച്ചു. നഗരസഭയിലെ കക്ഷി നില അനുസരിച്ച് എല്‍ഡിഎഫിന് 22 ഉം യുഡിഎഫിന് 21 ഉം കൗണ്‍സിലര്‍മാരാണ് ഉണ്ടായിരുന്നത്. സ്വതന്ത്രയായ ബിന്‍സി സെബാസ്റ്റ്യന്‍ യുഡിഎഫിനെ പിന്തുണച്ചതോടെയാണ് ഇരു മുന്നണികളും തുല്യനിലയിലായത്. യുഡിഎഫിനെ പിന്തുണച്ച ബിന്‍സിയെ ഐക്യമുന്നണി ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.

കളമശ്ശേരിയില്‍ കൗണ്‍സിലര്‍ സീമ കണ്ണന്‍ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. ഫലം വന്നപ്പോള്‍ മുതല്‍ അനിശ്ചിതത്വം നിലനിന്ന നഗരസഭയാണ് കളമശ്ശേരി. 20 സീറ്റുകളാണ് യുഡിഎഫ് നേടിയത്. സ്വതന്ത്രരുടെ പിന്തുണ ലഭിച്ചതോടെ എല്‍ഡിഎഫിനും 20 സീറ്റുകളായി. ബിജെപിക്ക് ഒരു സീറ്റുണ്ടായിരുന്നു. അവര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇതോടെയാണ് നറുക്കെടുപ്പ് വേണ്ടിവന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close