KERALANEWS

ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും പിന്തുണച്ച് ആരോഗ്യമന്ത്രിയും

തിരുവനന്തപുരം: അധിക്ഷേപകരമായ പരമാര്‍ശത്തിലൂടെ സ്ത്രീകളെ അപമാനിച്ച യൂട്യൂബര്‍ വിജയ്.പി. നായര്‍ക്കെതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടരും ശക്തമായി പ്രതികരിച്ചതില്‍ സന്തോഷമുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ.

”പ്രതികരിച്ചതില്‍ അവരെ അഭിനന്ദിക്കുകയാണ്. അതിന്റെ മാര്‍ഗത്തെക്കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്യാം. അത്തരം വൃത്തികെട്ട ആളുകളെ മാറ്റി നിര്‍ത്താന്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ സമൂഹം ഇടപെടണം” ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വളരെ അശ്ലീലകരമായ പരാമര്‍ശങ്ങളാണ് വിജയ് പി. നായര്‍ യൂ ട്യൂബ് ചാനലിലൂടെ നടത്തിയത്. നിര്‍ബന്ധമായും അയാള്‍ക്കെതിരെ കേസെടുക്കണം. ആ മനുഷ്യന്‍ നടത്തിയത് അങ്ങേയറ്റം വൃത്തികെട്ട സമീപനമാണ്. ഇത്തരം വിഷയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നത് തെറ്റല്ലെന്നും എന്നാല്‍ പ്രതികരണം ഏതറ്റം വരെ എന്നത് നിയമപരമായി തീരുമാനിക്കേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

യുട്യൂബ് ചാനലില്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങളുള്ള വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി.നായരെ ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് ഇന്നലെ കൈകാര്യം ചെയ്തിരുന്നു. ഫെയ്‌സ്ബുക്കിലൂടെ ലൈവായി വിഡിയോ കാണിച്ചു കൊണ്ടായിരുന്നു പ്രതിഷേധം. വിജയിനെക്കൊണ്ടു പരസ്യമായി മാപ്പു പറയിപ്പിച്ച ശേഷമാണു സംഘം മടങ്ങിയത്.


Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close