Breaking NewsKERALANEWSTop News

ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും ഉടന്‍ അറസ്റ്റ് ചെയ്യും

തിരുവനന്തപുരം :യൂട്യൂബ് ചാനലില്‍ അപകീര്‍ത്തികരമായ വിഡിയോ പോസ്റ്റ് ചെയ്ത വിജയ് പി.നായരെ ‘കൈകാര്യം’ ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കു മുന്‍കൂര്‍ ജാമ്യമില്ല. ജാമ്യാപേക്ഷ അഡിഷനല്‍.സെഷന്‍സ് കോടതി രൂക്ഷ വിമര്‍ശനത്തോടെ തള്ളിയതോടെ ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്.മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനാല്‍ അറസ്റ്റും റിമാന്‍ഡും ഒഴിവാക്കാന്‍ മറ്റ് മാര്‍ഗമില്ലന്നാണു പൊലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ ക്രിമിനലുകളല്ലന്നും സ്ത്രീകളാണന്നുമുള്ള പരിഗണനയോടെ തുടര്‍ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ തമ്പാനൂര്‍ പൊലീസ് മൂവരുടെയും വീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടത്താനായിട്ടില്ല.സംസ്‌കാരമുള്ള പ്രവൃത്തിയല്ല ചെയ്തതെന്നും നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇവര്‍ക്കു ജാമ്യം നല്‍കുന്നതു നിയമം കയ്യിലെടുക്കാന്‍ പ്രേരണയാകുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണു കോടതി വിധി.

കഴിഞ്ഞ മാസം 26ന് ആണ് ഇവര്‍ വിജയ് പി.നായര്‍ താമസിച്ചിരുന്നലോഡ്ജ് മുറിയിലെത്തി കരി ഓയില്‍ ഒഴിക്കുകയും മര്‍ദിക്കുകയും ചൊറിയണം പ്രയോഗിക്കുകയും ചെയ്തത്. ലാപ്‌ടോപ്പും മൊബൈല്‍ ഫോണും കൈക്കലാക്കി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പിക്കുകയും ചെയ്തിരുന്നു.താമസ സ്ഥലത്ത് അതിക്രമിച്ചു കയറി, സാധനങ്ങള്‍ മോഷ്ടിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണു തമ്പാനൂര്‍ പൊലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. 5 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിവ. ഇവരുടെ പരാതിയില്‍ വിജയ്‌ക്കെതിരെയും കേസ് എടുത്തെങ്കിലും ഇയാള്‍ക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു. വിജയ് നായര്‍ക്കെതിരെ പല പരാതികള്‍ നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനാലാണു തങ്ങള്‍ നേരിട്ടു കൈകാര്യം ചെയ്തതെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും വാദം. സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണു ഭാഗ്യലക്ഷ്മിയുടെ നീക്കം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close