INDIANEWSTop News

ഭാരത് ബന്ദിനെ കര്‍ശനമായി നേരിടുമെന്ന് ഡല്‍ഹി പൊലീസ്, ബന്ദ് സമ്പൂര്‍ണമായിരിക്കുമെന്ന് കര്‍ഷകസംഘടനകള്‍

ന്യൂഡല്‍ഹി; കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിനെ കര്‍ശനമായി നേരിടുമെന്ന് ഡല്‍ഹി പൊലീസ്. കടകള്‍ ബലമായി അടപ്പിക്കാന്‍ അനുവദിക്കില്ല. സാധാരണ ജീവിതം തടസ്സപ്പെടുത്തരുത്. യാത്ര സുഗമമായി തുടരാന്‍ ട്രാഫിക് അഡൈ്വസറി നല്‍കിയതായും ഡല്‍ഹി പൊലീസ് അറിയിച്ചു.അതേസമയം ഭാരത് ബന്ദ് സമ്പൂര്‍ണമായിരിക്കുമെന്ന് സമരത്തിന് ആഹ്വാനം ചെയ്യുന്ന കര്‍ഷകസംഘടനകള്‍ പറഞ്ഞു. അവശ്യസര്‍വീസുകള്‍ ഒഴികെയുള്ള വാഹനഗതാഗതം വൈകീട്ട് മൂന്നുവരെ തടയുമെന്ന് നേതാക്കള്‍ സിംഘുവില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അന്നദാതാക്കളായ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു.കേന്ദ്രം കൊണ്ടു വന്ന കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നാളത്തെ ഭാരത് ബന്ദ്. 34 കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന ബന്ദിന് പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളും തൊഴിലാളി യൂണിയനുകളും പിന്തുണ പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരുമായി മൂന്ന് തവണ ചര്‍ച്ച നടത്തിയിട്ടും നിയമങ്ങള്‍ പിന്‍വലിക്കാത്ത സാഹചര്യത്തില്‍ ഇന്നലെ മുതല്‍ തന്നെ കര്‍ഷകര്‍ സമരം ശക്തമാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ നാല് അതിര്‍ത്തികളും ഇതിനോടകം അടച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close