INDIANEWSTop News

ഭാരത് ബന്ദിന് മുന്നോടിയായി നോയിഡയില്‍ 144 പ്രഖ്യാപിച്ചു

ന്യുഡല്‍ഹി: ഭാരത് ബന്ദിന് മുന്നോടിയായി നോയിഡയില്‍ 144 പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം തടയാനെന്ന പേരിലാണ് ഗൗതം ബുദ്ധ നഗറില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതെങ്കിലും, ദില്ലി അതിര്‍ത്തിയിലേക്ക് കൂടുതല്‍ കര്‍ഷകരെത്തുന്നത് തടയാന്‍ കൂടി ഇത് കാരണമാവും. ജനുവരി രണ്ട് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ ലടക്കാനിരിക്കുന്ന ഭാരത് ബന്ദിനോട് സഹകരിക്കില്ലെന്ന് ആര്‍ എസ് എസ് അനുകൂല കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘ് ഡല്‍ഹി വ്യക്തമാക്കിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നോയിഡ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജരിവാള്‍ ഇന്ന് സിങ്കു അതിര്‍ത്തിയിലെത്തും. ഡല്‍ഹിയിലെ മറ്റ് മന്ത്രിമാരും കെജരിവാളിന് ഒപ്പമുണ്ടാകും. കര്‍ഷകര്‍ക്കായി ഡല്‍ഹി സര്‍ക്കാര്‍ ഒരുക്കിയ സൗകര്യങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തും.

പ്രധാനപാതയില്‍ കര്‍ഷകര്‍ സമരം തുടരുന്നതിനാല്‍ മറ്റ് പാതകള്‍ ഉപയോഗിക്കാന്‍ ഡല്‍ഹി ട്രാഫിക് പോലീസ് നിര്‍ദ്ദേശിച്ചു. സിങ്കു അതിര്‍ത്തിയിലും തിക്രി അതിര്‍ത്തിയിലുമാണ് കര്‍ഷകര്‍ 11 ദിവസത്തിലേറെയായി സമരം തുടരുന്നത്. ഗാസിപൂര്‍ അതിര്‍ത്തിയിലും സമരക്കാരുടെ എണ്ണം വര്‍ധിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷകരാണ് ഇവിടേക്ക് എത്തിയത്. നിയമവുമായി ബന്ധപ്പെട്ട് ബുധനാഴ്ച വീണ്ടും സമരക്കാരും സര്‍ക്കാരും തമ്മില്‍ ചര്‍ച്ച നടക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close