KERALANEWS

ഭാരത് ബന്ദില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: വെള്ളിയാഴ്ച നടക്കുന്ന ഭാരത് ബന്ദിന് പിന്തുണ നല്‍കില്ലെന്ന് വ്യക്തമാക്കി വ്യാപാരി വ്യവസായി ഏകോപന സമിതി.ഇന്ധന വിലവര്‍ധനവ്, പുതിയ ഇ-വേ ബില്‍, ജിഎസ്ടി എന്നിവയില്‍ പ്രതിഷേധിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രഡേഴ്സാണ് ഭാരത ബന്ധിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കേരളത്തില്‍ ബന്ദ് ശക്തമായേക്കില്ല. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബന്ദില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലെ മറ്റു വ്യാപാര സംഘടനകള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.ഓള്‍ ഇന്ത്യ ട്രാന്‍സ്പോര്‍ട്ട് വെല്‍ഫയര്‍ അസോസിയേഷനും (എ.ഐ.ടി.ഡബ്ല്യു.എ) ബന്ദിന് പിന്തുണയര്‍പ്പിച്ചിട്ടുണ്ട്. റോഡുകള്‍ ഉപരോധിച്ചുള്ള സമരപരിപാടികളായിരിക്കും നടത്തുകയെന്ന് എ.ഐ.ടി.ഡബ്ല്യു.എ അറിയിച്ചു.40000 വ്യാപാര സംഘടനകള്‍ ബന്ദിന് പിന്തുണയര്‍പ്പിച്ചിട്ടുണ്ടെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രഡേഴ്സ് അവകാശപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close