INDIANEWSSocial Media

ഭാരത് ബയോടെക് ഡൽഹിക്ക് വാക്സിൻ നൽകാൻ തയാറാവുന്നില്ല: ഇത് കേന്ദ്രത്തിന്റെ പിടിപ്പ്കേടെന്ന് ഡൽഹി സർക്കാർ

ഡൽഹി: പ്രമുഖ കോവാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് ഡൽഹിക്ക് വാക്സിൻ നൽകാൻ തയാറായില്ല എന്നും വാക്സിൻ വിതരണത്തിൽ കേന്ദ്രത്തിന്റെ പിടിപ്പുകേടാണിതെന്നും ആരോപിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കേന്ദ്രസർക്കാരിന്റെ നിർദേശങ്ങളും വാക്സിന്റെ ലഭ്യതക്കുറവും ചൂണ്ടിക്കാട്ടിയാണ് ഭാരത് ബയോടെക് വാക്സിൻ നൽകാതിരുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

8-44 വയസുള്ളവര്‍ക്കായി 1.34 കോടി ഡോസ് വാക്‌സിനാണ് ഡല്‍ഹി ആവശ്യപ്പെട്ടത്. എന്നാല്‍ മേയ് മാസത്തിൽ കേന്ദ്രം അനുവദിച്ചത് 3.5 ലക്ഷം ഡോസ് മാത്രമാണ്. കേന്ദ്രത്തിന്റെ അനുമതി കൂടാതെ വാക്‌സിന്‍ നല്‍കാന്‍ കഴിയില്ലെന്നാണു ഭാരത് ബയോടെക് പറയുന്നത്. വാക്‌സിന്‍ കയറ്റുമതി എത്രയും പെട്ടെന്ന് കേന്ദ്രം അവസാനിപ്പിക്കണം. വാക്‌സിന്‍ ഫോര്‍മുല മറ്റു കമ്പനികള്‍ക്കു നല്‍കണമെന്നും അദ്ദേഹം ട്വീറ്റിൽ ആവശ്യപ്പെടുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close