KERALANEWSTop News

ഭാരവാഹികളുടെ ഫോട്ടോ കലണ്ടറായി ബിജെപി പുറത്തിറക്കി ; കുഴല്‍പ്പണം തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി ബിജെപി മേഖലാ ഭാരവാഹി

തൃശൂര്‍ : ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിച്ച കുഴല്‍പ്പണം തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി ബിജെപി മേഖലാ ഭാരവാഹി. അറസ്റ്റിലായ ഏഴുപേരില്‍ ഒന്നാംപേരുകാരനായ കിഴക്കേ കോടാലി വെട്ടിയാട്ടില്‍ ദീപക് (ശങ്കരന്‍-34) ബിജെപി വെള്ളിക്കുളങ്ങര മേഖലാ എക്സിക്യൂട്ടീവ് അംഗമാണ്. ദീപക് ഉള്‍പ്പെടെ എല്ലാ ഭാരവാഹികളുടെയും ഫോട്ടോ കലണ്ടറായി ബിജെപി പുറത്തിറക്കിയിരുന്നു. ഫ്ളക്സ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. ബിജെപി ഉന്നതനേതാക്കളുമായും ദീപക്കിന് ബന്ധമുണ്ട്. നേരത്തേ സിപിഐ എം വെള്ളിക്കുളങ്ങര ലോക്കല്‍ കമ്മിറ്റി ഓഫീസ് തകര്‍ത്ത കേസിലും ദീപക് പ്രതിയാണ്.കേസില്‍ വേളൂക്കര ആപ്പിള്‍ ബസാര്‍ വട്ടപ്പറമ്പില്‍ അരീഷ് (28), വടക്കുംകര വെളയനാട് കോക്കാടന്‍ മാര്‍ട്ടിന്‍ ദേവസി (23), പട്ടേപ്പാടം തരുപീടികയില്‍ ലെബീബ് (30), വെളയനാട് കുട്ടിച്ചാല്‍പ്പറമ്പില്‍ അഭിജിത്ത് (അഭി-28), വെളയനാട് തോപ്പില്‍ ബാബു മുഹമ്മദാലി (വട്ട് ബാബു-39), വേളൂക്കര ഹാഷിന്‍ നഗര്‍ വേലംപറമ്പില്‍ അബു ഷാഹിദ് (25) എന്നിവരും അറസ്റ്റിലായി.

പ്രതികളെ കോടതിയില്‍ ഹാജരാക്കി. രണ്ടുപേര്‍കൂടി കസ്റ്റഡിയിലുള്ളതായാണ് സൂചന. ചാലക്കുടി ഡിവൈഎസ്പി ജിജിമോന്റെ നേതൃത്വത്തിലാണ് അന്വേഷണം.ഏപ്രില്‍ മൂന്നിന് കൊടകരയിലാണ് അപകട നാടകം സൃഷ്ടിച്ച് കവര്‍ച്ച നടന്നത്. 25 ലക്ഷവും കാറും തട്ടിയെടുത്തെന്നാണ് കോഴിക്കോട് സ്വദേശി കൊടകര പൊലീസില്‍ നല്‍കിയ പരാതി. എന്നാല്‍ മൂന്നരക്കോടി തട്ടി ച്ചതായി പുറത്തുവന്നു. പത്തുകോടിയാണെന്നും ആരോപണമുയര്‍ന്നു. ഇതില്‍ ബിജെപി നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ജില്ലയിലെ ഒരു ബിജെപി സ്ഥാനാര്‍ഥി തന്റെ നാലുകോടി ബാധ്യത തീര്‍ക്കാന്‍ തയ്യാറായതും വിവാദമായിട്ടുണ്ട്.

3 പേരെ തെരയുന്നുബിജെപി തെരഞ്ഞെടുപ്പിന് വിനിയോഗിക്കാനായി കൊണ്ടുപോയ മൂന്നരക്കോടി രൂപ വ്യാജ അപകടമുണ്ടാക്കി തട്ടിയെടുത്ത കേസില്‍ പങ്കാളികളായ മൂന്നുപേരെ പൊലീസ് തെരയുന്നു. ഇവര്‍ കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ഒളിവിലാണെന്നാണ് സൂചന. ഒളിവിലുള്ളവരെ ഒന്നുമുതല്‍ മൂന്നുവരെ പ്രതികളായാണ് ചേര്‍ത്തിരിക്കുന്നത്.പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറില്‍നിന്ന് കമ്പിപ്പാരയും ആയുധങ്ങളും കണ്ടെത്തിയെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അറസ്റ്റിലായ ഏഴുപ്രതികളേയും ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതികളെ സഹായിച്ചവര്‍ മുന്‍പൊലീസ് ഉദ്യോഗസ്ഥന്റെ സഹായംതേടിയെന്ന് സൂചന ലഭിച്ചു. ഇത്തരം വിവരം അറസ്റ്റിലായ പ്രതികളിലൊരാളില്‍നിന്ന് കിട്ടിയതിനെത്തുടര്‍ന്ന് ആഭ്യന്തരതല അന്വേഷണം തുടങ്ങി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close