INDIA

ഭാര്യക്ക് കാമുകനെ മതി; യുവാവ് ജീവനൊടുക്കി

അഹമ്മദാബാദ്: ഭാര്യയുടെ വഴിവിട്ട ജീവിതത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ഗുജറാത്തിലാണ് സംഭവം. അഹമ്മദാബാദിലെ ഗീതാ മന്ദിർ പ്രദേശത്തുള്ള 31 കാരനാണ് ആത്മഹത്യ ചെയ്തത്. ഭരത് എന്ന യുവാവ് രണ്ടാഴ്ച്ച മുമ്പാണ് ആത്മഹത്യ ചെയ്തത്. എന്നാൽ, തന്റെ മകൻ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമാക്കി ഭരതിന്റെ മാതാവ് രംഗത്തെതത്തുകയായിരുന്നു. യുവാവിന്റെ അമ്മ ഗൗരി മാരു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭരതിന്റെ ഭാര്യ ദക്ഷക്കെതിരെ പൊലീസ് കേസെടുത്തു.

ഗൗരി മാരു, കഗ്‌ദാപിത്ത് പോലീസിന് നൽകിയ പരാതിയിൽ, മകൻ ഭരതിന്റെ ഭാര്യ ദക്ഷി രണ്ടര മാസം മുമ്പ് കുട്ടിയുമായി പിതാവിന്റെ വീട്ടിലേക്ക് പോയതായി പറയുന്നു. അന്നുമുതൽ, ഭാരത് വിഷാദാവസ്ഥയിലായിരുന്നു, മറ്റ് കുടുംബാംഗങ്ങളുമായുള്ള ആശയവിനിമയവും കുറഞ്ഞു. സെപ്റ്റംബർ എട്ടിന് അതിരാവിലെ, മകൻ വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യുവാവിന്റെ മരണശേഷം, കുടുംബം ദക്ഷയെ വിവരം അറിയിച്ചു. എന്നാൽ, അവസാനമായി ഭർത്താവിന്റെ ശരീരം കാണാനോ അന്ത്യ കർമ്മങ്ങളിൽ പങ്കെടുക്കാനോ യുവതി എത്തിയില്ല. ഇതോടെ വീട്ടുകാർക്ക് സംശയം ജനിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മകൻ മരിച്ചത് ഭാര്യയുടെ അവിഹിത ബന്ധം അറിഞ്ഞതിലൂടെ ഉണ്ടായ വിഷമം മൂലമാണെന്ന് വീട്ടുകാർ മനസ്സിലാക്കുന്നത്.

ഭരതിന്റെ അടുത്ത സുഹൃത്തായ ജിഗ്നേഷ് എന്ന യുവാവുമായി യുവതി അടുപ്പത്തിലാകുകയായിരുന്നു. അടുപ്പം പ്രണയവും പ്രണയം ശാരീരിക ബന്ധവുമായി വളർന്നു. ഇതിനിടെ സംഭവം ഭരത് അറിഞ്ഞു. ഇത് സംബന്ധിച്ച് ഭാര്യയെ ചോദ്യം ചെയ്തതോടെ യുവതി കുട്ടിയുമായി സ്വന്തം വീട്ടിലേക്ക് മടങ്ങി. അപ്പോഴും തന്റെ പ്രണയം ഉപേക്ഷിക്കാൻ യുവതി തയ്യാറായില്ല. ഇതേ തുടർന്നുള്ള മാനസിക സമ്മർദ്ദമാണ് യുവാവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് കുടുംബം ആരോപിക്കുന്നു.

മരിക്കുന്നതിന് തലേദിവസം ഭരത് ഒരു പെൻ ഡ്രൈവും മൊബൈൽ ഫോണും അമ്മയെ ഏൽപ്പിച്ചിരുന്നു. ഇത് സഹോദരന് നൽകണമെന്ന് അറിയിച്ചു കൊണ്ടായിരുന്നു നൽകിയത്. ഇയാളുടെ മരണാനന്തര ചടങ്ങുകളൊക്കെ പൂർത്തിയായ ശേഷം അമ്മ ഇത് മൂത്ത മകനെ ഏൽപ്പിച്ചു. ഇയാൾ നടത്തിയ പരിശോധനയിൽ ദക്ഷയും കാമുകനും തമ്മിലുള്ള സംഭാഷണങ്ങളായിരുന്നു പെൻഡ്രൈവിലുണ്ടായിരുന്നത്. ഭരതിൻറെ സുഹൃത്ത് കൂടിയായ ഈ യുവാവ് ഇവർ താമസിച്ചിരുന്ന അതേ കോളനിയിൽ തന്നെയാണ് കഴിഞ്ഞിരുന്നത്.

ജിഗ്നേഷ്, ഭരതിന്റെ ഉറ്റ സുഹൃത്തായിരുന്നു. മാത്രമല്ല, വീട്ടിലെ നിത്യസന്ദർശകനും ആയിരുന്നു. ഈ സ്വാതന്ത്ര്യം മുതലെടുത്താണ് യുവതിയുമായി അടുപ്പത്തിലാകുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഇരുവരെയും പിന്തിരിപ്പിക്കാൻ ഭരത് ശ്രമം നടത്തിയെങ്കിലും യുവതി തനിക്ക് കാമുകൻ മതിയെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു. ഇതിൽ മനം നൊന്താണ് യുവാവ് ജീവനൊടുക്കിയത്. തന്റെ മകന്റെ മരണത്തിന് മരുമകളും കാമുകനുമാണ് ഉത്തരവാദികളെന്നും ഇരുവരെയും ശിക്ഷിക്കണമെന്നുമാണ് ഭരതിന്റെ മാതാവ് ആവശ്യപ്പെടുന്നത്. ദക്ഷയും കാമുകനും തമ്മിലുള്ള ബന്ധമാണ് മകനെ മരണത്തിലേക്ക് നയിച്ചതെന്നും ഇരുവർക്കുമെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഭരതിൻറെ മാതാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ജിഗ്നേഷിനെ കസ്റ്റഡയിലെടുത്തുവെന്നും ദക്ഷയെയും വൈകാതെ തന്നെ കസ്റ്റഡിയിലെടുക്കുമെന്നുമാണ് കഗ്ഡപിത്ത് പൊലീസ് ഇൻസ്പെക്ടർ എം.എ.സിംഗ് അറിയിച്ചത്. സംഭാഷണങ്ങളിൽ നിന്നും ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് വ്യക്തമായെന്നും പെൻ ഡ്രൈവും രണ്ട് മൊബൈൽ ഫോണുകളും തെളിവിനായി എടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close