INDIANEWSTrending

ഭാര്യയിൽ നിന്ന് അകന്നിരിക്കാൻ ഉണ്ടാക്കിയത് വ്യാജ കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ്; കള്ളി വെളിപ്പെടുത്തി കുടുംബം; 26കാരനെതിരെ കേസ്

ഇൻഡോർ: ഭാര്യയില്‍ നിന്ന് അകന്നിരിക്കാന്‍ വ്യാജ കോവിഡ് പോസിറ്റിവ് റിപ്പോര്‍ട്ട് തയ്യാറാക്കിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്. വ്യാജരേഖ ചമയ്ക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.

ഈ ഫെബ്രുവരിയിൽ വിവാഹിതനായ ഇയാൾ മറ്റൊരാളുടെ കോവിഡ് പോസിറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റിൽ ഫോട്ടോയും വിവരങ്ങളും മാറ്റി ഭാര്യക്കും കുടുംബാംഗങ്ങൾക്കും വാട്സാപ്പിൽ അയച്ചു കൊടുക്കുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ ഭാര്യയുമായി അകന്നുകഴിയാനാണ് വ്യാജ പരിശോധനാഫലം ഉണ്ടാക്കിയത്.

തുടര്‍ന്ന് വീട്ടില്‍ നിന്ന് കാണാതായ യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കുടുംബാംഗങ്ങള്‍ ലാബില്‍ വിളിച്ചു ചോദിക്കുകയായിരുന്നു. കോവിഡിന്റേതായ ഒരു ലക്ഷണവും യുവാവ് പ്രകടിപ്പിച്ചിരുന്നില്ല. ഇതാണ് വീട്ടുകാരുടെ സംശയം ഇരട്ടിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

ലാബിന്റെ പരാതിയില്‍ യുവാവിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. വ്യാജരേഖ ചമയ്ക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി സ്റ്റേഷനില്‍ ഹാജരാകാന്‍ യുവാവിനോട് ആവശ്യപ്പെട്ടതായും പൊലീസ് വ്യക്‌തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close