INDIANEWS

ഭാര്യയുടെ അറുത്തെടുത്ത തലയുമായി യുവാവ് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി


ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നിന്നും വീണ്ടുമൊരു നടുക്കുന്ന സംഭവം കൂടി. വിശ്വാസവഞ്ചന ചെയ്‌തെന്ന് ആരോപിച്ച് ഭാര്യയുടെ അറുത്തെടുത്ത തലയുമായി യുവാവ് പൊലീസ് സ്‌റ്റേഷനിലെത്തി. ഉത്തര്‍പ്രദേശിലെ ബാബേരു പൊലീസ് സ്‌റ്റേഷനിലാണ് സംഭവം.ചിന്നര്‍ യാദവ് എന്നുപേരുള്ള യുവാവാണ് 35കാരിയായ ഭാര്യയുടെ തലയുമായി സ്‌റ്റേഷനില്‍ കീഴടങ്ങാനെത്തിയത്. രാവിലെ 7.30ന് നേതാനഗറിലെ വീട്ടില്‍ വെച്ചാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.മൂര്‍ച്ചയേറിയ ആയുധം കൊണ്ട് തലയറുത്ത ശേഷമാണ് യുവാവ് കീഴടങ്ങാനെത്തിയത്. അറുത്തെടുത്ത തലയുമായി നടക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായും പൊലീസ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close