KERALANEWS

ഭാര്യയുടെ മാതാപിതാക്കളുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റിലില്ല ബിജെപിക്ക് വോട്ട് ചെയ്യുമെന്ന ഭീതികാരണമെന്ന ആരോപണവുമായി നടന്‍ കൃഷ്ണകുമാര്‍

തിരുവനന്തപുരം: വോട്ടേഴ്സ് ലിസ്റ്റില്‍ തിരിമറികള്‍ നടന്നിട്ടുണ്ടെന്ന് നടന്‍ കൃഷ്ണകുമാര്‍. തന്റെ ഭാര്യയുടെ അമ്മയുടെയും അച്ഛന്റെയും പേരുവിവരങ്ങള്‍ വോട്ടേഴ്സ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് ഉറപ്പുള്ളതിനാലാകും ഇങ്ങനെ സംഭവിച്ചതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് നെട്ടയത്ത് താമസിക്കുന്ന ഭാര്യയുടെ പിതാവിന്റെയും അമ്മയുടെയും പേരുവിവരങ്ങള്‍ വോട്ടേഴ്സ് ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല. രാവിലെയാണ് ഇക്കാര്യം അറിയാന്‍ കഴിഞ്ഞത്. വീട്ടില്‍ ആളില്ലാത്തത് കൊണ്ടാണ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതെന്ന മറുപടിയാണ് അന്വേഷിച്ചപ്പോള്‍ ലഭ്യമായത്. എന്നാല്‍ വര്‍ഷങ്ങളായി അവിടെ താമസിക്കുന്നവരാണ് അവരെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.ബിജെപിക്ക് വോട്ട് രേഖപ്പെടുത്തുമെന്ന് ഉറപ്പുള്ളത് കൊണ്ടാകാം പേരുവിവരങ്ങള്‍ വോട്ടേഴ്സ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയതെന്നാണ് കരുതുന്നത്. രണ്ട് പേരും പ്രായം ചെന്ന വ്യക്തികളാണ്. അതുകൊണ്ട് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. വോട്ട് മറിക്കുന്നത് ഉള്‍പ്പെടെയുള്ള തിരിമറികള്‍ നടന്നാലും ബിജെപിയാകും തെരഞ്ഞെടുപ്പില്‍ വിജയിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. താനും ഭാര്യയും രണ്ട് മക്കളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഷൂട്ടിങ് സംബന്ധമായ ആവശ്യങ്ങള്‍ക്കായി അഹാന എറണാകുളത്തായതിനാല്‍ വരാന്‍ കഴിഞ്ഞില്ല. കുട്ടികളെ ഒന്നും അടിച്ചേല്‍പ്പിക്കാറില്ല. അവരുടെ രാഷ്ട്രീയം അവരുടെ സ്വാതന്ത്ര്യമാണ്. ഈയിടെ സൈബര്‍ അറ്റാക്ക് ഉണ്ടായി. അത് കുട്ടികളെ കൂടുതല്‍ ശക്തരാക്കുകയാണ് ചെയ്തതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close