KERALANEWS

ഭാര്യയുടെ സത്യപ്രതിജ്ഞക്ക് പിന്നാലെ വനം വകുപ്പ് ജീവനക്കാരന്റെ മരണം

കട്ടപ്പന (ഇടുക്കി): ഡ്യൂട്ടിക്കിടെ കാണാതായ വനംവകുപ്പ് താല്‍ക്കാലിക ജീവനക്കാരന്റെ രണ്ടുദിവസം പഴക്കമുള്ള മൃതദേഹം ഇടുക്കി ജലാശയത്തില്‍ കണ്ടെത്തി. ഉപ്പുതറ കിഴുകനം കണ്ണംപടി വനമേഖലയിലെ താല്‍ക്കാലിക വാച്ചര്‍ പാമ്പാടുംപാറ കുമരകംമെട്ട് കൊല്ലപ്പള്ളില്‍ അനില്‍കുമാറിന്റെ (45) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ എട്ടോടെ ഇടുക്കി ജലാശയത്തിന്റെ ഭാഗമായ കെട്ടുചിറ ഭാഗത്ത് കണ്ടെത്തിയത്. നാലുവര്‍ഷമായി ഇടുക്കി വന്യജീവി സങ്കേതത്തിലെ കിഴുകാനം ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്‍ക്കാലിക വാച്ചറായിരുന്നു. ഭാര്യ വിജി പാമ്പാടുംപാറ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് അംഗമാണ്. സത്യപ്രതിജ്ഞയില്‍ പങ്കെടുത്ത ശേഷം നാലു ദിവസം മുമ്പാണ് കിഴുകാനത്ത് ജോലിക്ക് തിരികെ എത്തിയത്. ശനിയാഴ്ച രാവിലെ വനമേഖലയില്‍ പട്രോളിങ് ഡ്യൂട്ടിക്ക് വള്ളത്തില്‍ പോയ അനില്‍ കുമാര്‍ തിരിച്ചെത്തിയില്ല. ശനിയാഴ്ച ഉച്ചക്കുശേഷം വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നു. പിന്നീട് ഫോണ്‍ പ്രവര്‍ത്തനരഹിതമായി. അന്വേഷണം നടത്തുന്നതിനിടെ തിങ്കളാഴ്ച രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ഇടുക്കി ജലാശയത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സാധാരണ വള്ളത്തിലാണ് ജലാശയത്തോട് ചേര്‍ന്ന വനമേഖലയില്‍ നിരീക്ഷണം നടത്തുന്നത്. വനം വകുപ്പ് ഉപയോഗിക്കുന്ന ഫൈബര്‍ വള്ളം ഓളത്തില്‍പെട്ട് മറിഞ്ഞ് അപകടത്തില്‍പെട്ടതാണോ എന്നാണ് സംശയിക്കുന്നത്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് കോവിഡ് പരിശോധനയും പോസ്റ്റ്‌മോര്‍ട്ടവും നടത്തി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഉപ്പുതറ പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മക്കള്‍: അഭിജിത്, അജിത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close