Breaking NewsKERALANEWSTrending

ഭാര്യ പിണങ്ങിപ്പോയതോടെ ഷാനവാസ് ഒപ്പം കൂട്ടിയത് ഭർത്താവ് ഉപേക്ഷിച്ച ആതിരയെ; വിവാഹം കഴിച്ചില്ലെങ്കിലും ദാമ്പത്യം നീണ്ടുനിന്നത് രണ്ടു വർഷം; യുവതിയെ ജീവനോടെ കത്തിച്ചത് മറ്റ് യുവാക്കൾക്കൊപ്പം ഇൻസ്റ്റാ​ഗ്രാം വീഡിയോ ചെയ്തതിന്റെ പേരിൽ; അനാഥമായത് അഞ്ച് കുഞ്ഞുങ്ങളും

കൊല്ലം: അ‍ഞ്ചലിൽ ഷാനവാസ് മണ്ണെണ്ണയൊഴിച്ച് കത്തിച്ച ആതിര മരിച്ചതോടെ അനാഥമായത് അഞ്ച് കുഞ്ഞുങ്ങൾ. ഷാനവാസിന്റെ രണ്ട് കുഞ്ഞുങ്ങളും ആതിരയുടെ ആദ്യ ബന്ധത്തിലെ രണ്ട് കുഞ്ഞുങ്ങളും ആതിരക്ക് ഷാനവാസിൽ ജനിച്ച ആറുമാസം പ്രായമുള്ള കുഞ്ഞും ഇവർക്കൊപ്പമായിരുന്നു താമസം. പൊള്ളലേറ്റ ഷാനവാസ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. രക്ഷപെട്ടെത്തിയാലും കൊലക്കുറ്റത്തിന് ഷാനവാസ് ജയിലിലാകും. ഇതോടെ കുട്ടികളുടെ കാര്യത്തിൽ എന്ത് തീരുമാനം എടുക്കുമെന്ന ആലോചനയിലാണ് അധികാരികൾ. പ്ലംബി​ഗ് ജോലിക്കായി ആതിരയുടെ വീട്ടിലെത്തിയതോടെയാണ് യുവതി ഷാനവാസുമായി പ്രണയത്തിലാകുന്നത്. ഷാനവാസിന്റെ ഭാര്യ ഇയാളുമായി പിണങ്ങി പോയതാണ്. ആതിരയേയും ഭർത്താവ് ഉപേക്ഷിച്ച് നിൽക്കവെയാണ് ഷാനവാസിനെ കാണുന്നതും പരിചയപ്പെടുന്നതും.

വിവാഹം കഴിച്ചില്ലെങ്കിലും ഷാനവാസും ആതിരയും രണ്ടു വർഷമായി ഒന്നിച്ചു കഴിയുകയാണ്. ഇരുവർക്കും ആറുമാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്. ഇരുവരും നിരവധി വീഡിയോകളാണ് ഇൻസ്റ്റാ​ഗ്രാമിലും മറ്റ് സമൂഹ മാധ്യമങ്ങളിലുമായി പോസ്റ്റ് ചെയ്തിരുന്നത്. വീഡിയോകൾ വൈറലായതോടെ മറ്റ് യുവാക്കളുമായി ചേർന്നും ആതിര വീഡിയോകൾ ചെയ്തു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസവും നിലനിന്നിരുന്നു.

അഞ്ചൽ ഇടമുളയ്ക്കൽ തുമ്പിക്കുന്നിൽ ഷാൻ മൻസിലിൽ ആതിര(28)യെ ആണ് ഒപ്പം താമസിച്ചിരുന്നയാൾ തീവെച്ച് കൊലപ്പെടുത്തിയത്. തീപ്പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്. യുവതിയോടൊപ്പം താമസിച്ചിരുന്ന ഷാനവാസ് (32) പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആതിരയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ ഷാനവാസ് പോലീസ് നിരീക്ഷണത്തിലാണ്.

സോഷ്യൽ മീഡിയയിൽ വീഡിയോ ചെയ്യുന്നതിനെ കുറിച്ചുള്ള വഴക്കിനെത്തുടര്‍ന്ന് യുവാവ് ആതിരയുടെ ദേഹത്ത് മണ്ണണ്ണ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നെന്ന് ചികിത്സയ്ക്കിടെ യുവതി ഡോക്ടറോടും ബന്ധുക്കളോടും വെളിപ്പെടുത്തിയതായി അഞ്ചല്‍ പൊലീസ് പറഞ്ഞു. മരണപ്പെട്ട ആതിരയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഷാനവാസിനെതിരെ കേസെടുത്തു.

ചൊവ്വാഴ്ച വൈകീട്ട് ഏഴു മണിയോടെ ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. തുടർന്ന് ഷാനവാസ് ആതിരയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. ഷാനവാസിനും ഗുരുതരമായി പൊള്ളലേറ്റു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ദേഹത്തു തീ പടർന്ന് വീട്ടിൽ ഓടുന്ന ആതിരയെയാണ് കണ്ടത്. ഇരുവരെയും നാട്ടുകാരുടെ സഹായത്തോടെ അഞ്ചൽ പോലീസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close