Election 2021KERALANEWSTop News

ഭിത്തികളിലൊട്ടേണ്ട പോസ്റ്റർ ആക്രിക്ക് തൂക്കി വിറ്റത് പാർട്ടിയുടെ ട്രഷറർ; വീണ എസ് നായരു‌ടെ പോസ്റ്റർ വിറ്റ് കാശാക്കിയ ബാലുവിനെ പുറത്താക്കി കോൺ​ഗ്രസ്

തിരുവനന്തപുരം: വ‌ട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പോസ്റ്റർ തൂക്കിവിറ്റ സംഭവത്തിൽ കോൺ​ഗ്രസ് നേതാവിന് സസ്പെൻഷൻ. വീണ എസ് നായരുടെ പോസ്റ്റർ വിറ്റ കുറവക്കോണം മണ്ഡലം ട്രഷറര്‍ ബാലുവിനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. വീണയുടെ അമ്പത് കിലോ പോസ്റ്ററുകളാണ് ഇയാൾ 10 രൂപക്ക് ആക്രികടയില്‍ വിറ്റത്. സംഭവം വാർത്തയായതോടെ പാർട്ടി നിയോ​ഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബാലുവിനെ പുറത്താക്കിയത്.

വ്യാഴാഴ്ച്ചയായിരുന്നു വീണ എസ് നായരുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ ആക്രികടയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. നന്തന്‍കോട് സ്വദേശിയും പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ബാലുവിനെതിരെ മോഷണക്കുറ്റത്തിനടക്കമാണ് മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്.

നന്തന്‍കോഡ് വൈഎംആര്‍ ജംഗ്ഷനിലെ ആക്രികടയിലാണ് പോസ്റ്ററുകള്‍ കണ്ടെത്തിയത്. സംഭവം അറിഞ്ഞ ഉടന്‍ നേതൃത്വത്തെ ബന്ധപ്പെട്ടിരുന്നുവെന്നും വീഴ്ച്ച സംഭവിച്ചുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ഉറപ്പ് ലഭിച്ചെന്നുമായിരുന്നു വിഷയത്തില്‍ വീണ എസ് നായരുടെ പ്രതികരണം.

അതേസമയം, ബൂത്തിലെത്തേണ്ട പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയത് വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് പ്രവര്‍ത്തനങ്ങളുടെ തെളിവാണെന്നും ഒത്തുകളി ആരോപണം ശക്തമാക്കിയും എല്‍ഡിഎഫും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയുടെ ഭാഗമായാണ് പോസ്റ്റര്‍ വിറ്റതെന്നും ആരോപണം ഉയരുന്നുണ്ട്.

നേമത്തിനുശേഷം ബിജെപി വലിയ പ്രതീക്ഷ വെയ്ക്കുന്ന തിരുവന്തപുരം ജില്ലയിലെ എന്‍ഡിഎയുടെ എ പ്ലസ് മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2011നുശേഷം എല്‍ഡിഎഫ് യുഡിഎഫ് എന്‍ഡിഎ മുന്നണികളുടെ ത്രികോണമത്സരത്തിന് വേദിയായ മണ്ഡലം. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥി വി കെ പ്രശാന്തിന് മികച്ച ഭൂരിപക്ഷത്തിന്റെ ഏകപക്ഷീയ വിജയം നല്‍കി സ്ഥാനാര്‍ഥിയുടെ ജനകീയതയ്‌ക്കൊപ്പം നിന്ന ചരിത്രവും വട്ടിയൂര്‍ക്കാവിനുണ്ട്. 2008ലെ മണ്ഡലപുനര്‍നിര്‍ണ്ണയത്തിനുമുന്‍പ് ഇടത് അനുകൂല മണ്ഡലമായിരുന്നെങ്കിലും വട്ടിയൂര്‍ക്കാവായതിനുശേഷം 2011ലെയും 2016ലെയും തെരഞ്ഞെടുപ്പുകളില്‍ കെ മുരളീധരനെ വിജയിപ്പിച്ച മണ്ഡലത്തിന്റെ ചായവ് യുഡിഎഫിനൊപ്പമായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close