INDIANEWSTrending

ഭീമാ കൊറേഗാവ് കേസ് : വരവര റാവുവിന് ജാമ്യം

മുംബൈ: ഭീമാ കൊറേഗാവ് കേസില്‍ വരവര റാവുവിന് ആരോഗ്യം പരിഗണിച്ച് ജാമ്യം. എണ്‍പതുകാരനായ വരവരറാവുവിന് ആറുമാസത്തേക്കാണ് ജാമ്യം.ആരോഗ്യപരമായ കാര്യങ്ങളില്‍ അദ്ദേഹത്തിന് ചില മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ നിലവിലെ അവസ്ഥയില്‍ അദ്ദേഹത്തെ ജയിലിലേക്ക് തിരിച്ചുവിടാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.നാനാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

മുംബൈയില്‍ തന്നെ തങ്ങണമെന്നും അന്വേഷണാവശ്യാര്‍ത്ഥം വേണ്ടി വന്നാല്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്‍.ഐ.എക്കു മുന്നില്‍ പാസ്പോര്‍ട്ട് ഹാജരാക്കണം. കേസില്‍ കുറ്റാരോപിതരായവരുമായി ബന്ധം പാടില്ല. 50,000 രൂപ കെട്ടിവെക്കുകയും രണ്ട് ആള്‍ജാമ്യം സമര്‍പ്പിക്കുകയും വേണം.2018 ആഗസ്റ്റിലാണ വരവര റാവുവിനെ കസ്റ്റഡിയിലെടുത്തത്. കേസില്‍ വിചാരണക്കായി കാത്തിരിക്കുയാണ് അദ്ദേഹം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close