
മുംബൈ: ഭീമ കൊറേഗാവ് കേസില്‍ ഡല്‍ഹി സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസ്സര്‍ ഹനി ബാബുവിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. മുംബൈയില്‍ വെച്ചാണ് അറസ്റ്റ്. ഇയാള്‍ നക്സല്‍, മാവോയിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ പ്രചരിപ്പിക്കുന്നതായി എന്‍ഐഎ വ്യക്തമാക്കി.ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി ഹനി ബാബുവിനെ എന്‍ഐഎ മുംബൈയില്‍ ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയതോടെ ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റില്‍ ആകുന്നവരുടെ എണ്ണം 12 ആയി.ഹനി ബാബുവിനും ഭാര്യ ഡല്‍ഹി മിറാന്‍ഡ ഹൗസ് കേളജില്‍ അധ്യാപികയുമായ ജെന്നി റൊവേനക്കും ഭീമ കൊറേഗാവ് കേസിലെ പ്രതിയായ റോണാ വിത്സനുമായുള്ള അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാണ് അറസ്റ്റിന് കാരണമെന്നും സൂചനകളുണ്ട്.2019 സെപ്റ്റംബറില്‍ നോയിഡയിലുള്ള ഹനി ബാബുവിന്റെ വസതിയില്‍ പുനെ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. മൂന്ന് പുസ്തകങ്ങളും ലാപ്ടോപ്പും മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്ക്കും പൊലീസ് അന്ന് പിടിച്ചെടുത്തിരുന്നു.