KERALANEWS

ഭർത്താവിന് പിന്നാലെ മകളെയും കോവിഡ് കവർന്നതറിഞ്ഞത് പത്ത് ദിവസങ്ങൾക്ക് ശേഷം; മകൻ ഗുരുതരാവസ്ഥയിൽ; വിതുമ്പി കരയുന്ന അമ്മയുടെ മുഖം വേദനയാവുമ്പോൾ..

മലപ്പുറം: കോവിഡ് മഹാമാരി സംഹാരതാണ്ഡവം ആടുമ്പോൾ അനാഥമാവുന്ന കുടുംബങ്ങൾ ഏറെയാണ്. പ്രിയപ്പെട്ടവരിൽ രണ്ടുപേരെ രോഗബാധ കവർന്നെടുത്തത് അറിഞ്ഞപ്പോൾ വിതുമ്പിക്കരയുന്ന അമ്മയുടെ മുഖം നൊമ്പരമാവുകയാണ്. ഇളയമകനൊപ്പം ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്ന അമ്മ പതിനൊന്നാം ദിവസം തിരികെയെത്തിയപ്പോൾ അറിഞ്ഞത് ഭർത്താവിന് പിന്നാലെ മകളുടെയും മരണവർത്തയാണ്.

എടപ്പാൾ തട്ടാൻപടി തേക്കിൻകാട്ടിൽ പരമന്റെ ഭാര്യ ശാരദ ആണ് ഭർത്താവിനുപിറകേ മകൾ സിന്ധു ( 44) വിനെയും മരണം കവർന്നറിയാതെ 11 ദിവസം ആശുപത്രിയിൽ കഴിഞ്ഞത്. ഇവരുടെ വീട്ടിൽ എല്ലാവരേയും കോവിഡ് ബാധിച്ചിരുന്നു. പരമൻ മേയ് 11-ന് മരിച്ചു. അപ്പോൾ ഭാര്യ ശാരദയും മക്കളായ സിന്ധു, മണികണ്ഠൻ എന്നിവരും കോവിഡ് ബാധിതരായിരുന്നു. ഇവരെ പിന്നീട് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ വെന്റിലേറ്ററിലാക്കി.

സിന്ധുവും ദിവസങ്ങൾക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. ശാരദയെ വെൻറിലേറ്ററിൽനിന്ന് മാറ്റി സാധാരണ നിലയിലെത്തിയപ്പോളാണ് വിവരമറിയിച്ചത്. ഏകമകൻ ഇപ്പോഴും കോവിഡ് ചികിത്സയിൽ ആശുപത്രിയിൽ തന്നെയാണ്. അന്ത്യകർമങ്ങൾ ചെയ്തത് ബന്ധുക്കളാണ്. അമേറ്റിക്കര മണ്ണുംപറമ്പിൽ സുധേഷ് ആണ് സിന്ധുവിന്റെ ഭർത്താവ്. മക്കൾ: ജിത്തു, ദേവനന്ദ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close