INDIANEWSTop News

മഅദ്നിയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രിംകോടതി ജഡ്ജി പിന്മാറി

ബെംഗളൂരു: പിഡിപി നേതാവ് അബ്ദുൽ നാസർ മഅദ്നിയുടെ ബെംഗളൂരു സ്‌ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന ആവശ്യത്തിലുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് വി. രാമസുബ്രമണ്യൻ പിന്മാറി. 2003ൽ മഅദനിക്ക് വേണ്ടി ഹാജരായിട്ടുള്ളതിനാലാണ് ജസ്റ്റിസ് വിചാരണയിൽ നിന്ന് പിന്മാറിയത്.

അഭിഭാഷകനായിരിക്കേ 2003ൽ മഅദ്നിക്ക് വേണ്ടി കോയമ്പത്തൂർ സ്ഫോടനക്കേസിൽ മദ്രാസ് ഹൈക്കോടതിയിൽ ഹാജരായിട്ടുണ്ടെന്ന് ജസ്റ്റിസ് വി. രാമസുബ്രമണ്യൻ ചൂണ്ടിക്കാട്ടി. അബ്ദുൽ നാസർ മഅദ്‌നി അപകടകാരിയായ വ്യക്തിയെന്ന് ഹർജി കഴിഞ്ഞ തവണ പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ നിരീക്ഷിച്ചിരുന്നു.

ബെംഗളൂരു നഗരത്തിന് പുറത്തുപോകാൻ പാടില്ലെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്നും, കേരളത്തിലെ വീട്ടിലേക്ക് പോകാൻ അനുവദിക്കണമെന്നുമാണ് മഅദ്നിയുടെ ആവശ്യം. എന്നാൽ കർണാടക സർക്കാർ ഇക്കാര്യം എതിർത്തിരുന്നു. മഅദ്നിയുടെ ഹർജി അടുത്തയാഴ്ച പുതിയ ബെഞ്ച് പരിഗണിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close