NEWSWORLD

മക്കയിൽ വീണ്ടും വിദേശ ഉംറ തീർത്ഥാടകർ എത്തി തുടങ്ങി

മക്ക : മക്കയിൽ വീണ്ടും വിദേശ ഉംറ തീർത്ഥാടകർ എത്തി തുടങ്ങി. വിമാന സർവിസുകൾ നിർത്തിവെച്ചതോടെ ഉംറ തീർത്ഥാടനം നിശ്ചലമായതായിരുന്നു. ഇന്തോനേഷ്യയിൽ നിന്നുള്ള തീർത്ഥാടകരാണ് കഴിഞ്ഞ ദിവസം മക്കയിലെത്തിയത്.സർവിസുകൾ നിർത്തിവെച്ചതോടെ സ്വദേശങ്ങളിലേക്ക് തിരിച്ച് പോകേണ്ടിയിരുന്ന നിരവധി തീർത്ഥാടകർ സൗദിയിൽ കുടുങ്ങുകയും ചെയ്തിരുന്നു.

വിദേശ തീർത്ഥാടകർക്ക് സൗദിയിലേക്ക് വരാനും സാധിച്ചില്ല. ഇവർക്ക് വിമാന സർവ്വീസ് പുനരാരംഭിക്കുന്ന മുറക്ക് വരാനാകുമെന്ന് അന്ന് തന്നെ ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചിരുന്നു.ജക്കാർത്തയിൽ നിന്നുള്ള തീർത്ഥാടകരാണ് കഴിഞ്ഞ ദിവസം മക്കയിലെത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ തീർത്ഥാടകരെത്തുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close