KERALANEWS

മക്കള്‍ക്കു നീതി വേണം, വാളയാര്‍ പെണ്‍കുട്ടികളുടെ മതാപിതാക്കളുടെ സത്യാഗ്രഹം നാളെ

കൊച്ചി: വാളയാറില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ നാളെ മക്കള്‍ക്ക് നീതി തേടി ഏകദിന സത്യഗ്രഹം നടത്തും. മൂത്തകുട്ടിയുടെ ജന്മദിനമായ ഞായറാഴ്ച രാവിലെ ഒമ്പതു മുതല്‍ നാലുവരെ എറണാകുളം കച്ചേരിപ്പടി ഗാന്ധി പ്രതിമക്ക് മുന്നിലാണ് സത്യാഗ്രഹം. മാതാവ് വി. ഭാഗ്യവതിയും പിതാവ് ഷാജിയുമാണ് സത്യഗ്രഹമിരിക്കുന്നത്. ഡിവൈ.എസ്.പി സോജന് എസ്.പിയായി സ്ഥാനക്കയറ്റം നല്‍കിയ നടപടി പിന്‍വലിക്കുക, ക്രിമിനല്‍ കേസെടുക്കുക, ഐ.പി.എസ് പദവിക്കായി കേരള സര്‍ക്കാര്‍ നല്‍കിയ ശിപാര്‍ശ പിന്‍വലിക്കുക എന്നിവയാണ് ആവശ്യങ്ങള്‍. ജസ്റ്റിസ് കെമാല്‍ പാഷ രാവിലെ 10ന് സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. നാലുമണിക്ക് ഡിവൈ.എസ്.പി സോജന് പ്രമോഷന്‍ നല്‍കുന്ന ഉത്തരവ് മാതാപിതാക്കള്‍ എറണാകുളം ബോട്ട് ജെട്ടിക്കടുത്തുള്ള സോജന്റെ ഓഫിസിന് മുന്നില്‍ കത്തിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close