
പട്ന: ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ സാമൂഹിക മാധ്യമങ്ങള്‍ വഴി വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയും വിമര്‍ശനങ്ങളോട് പ്രതികരിച്ചും ഭരണ-പ്രതിപക്ഷ കക്ഷികള്‍.’ലാലുപ്രസാദിന് 8-9 മക്കള്‍ ഉണ്ട്. അവര്‍ക്ക് പെണ്മക്കളില് വിശ്വാസമില്ല. കുറേ പെണ്‍കുട്ടികള്‍ക്ക് ശേഷമാണ് അവര്‍ക്ക് ഒരു ആണ്‍കുട്ടി ഉണ്ടായത്. നിങ്ങള്‍ക്ക് എല്ലാവര്ക്കും അതറിയാം. ഇത്തരത്തിലൊരു ബിഹാറിനെയാണ് ആര്‍ജെഡി ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്’ എന്നായിരുന്നു കഴിഞ്ഞദിവസം നിതീഷ് കുമാര്‍ പറഞ്ഞതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് തേജസ്വി യാദവ്.
എന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞുകൊണ്ട് നിതീഷ് കുമാര്‍ പ്രധാനമന്ത്രിയുടെ സഹോദരങ്ങളേയും ലക്ഷ്യമിടുകയാണ്. അദ്ദേഹത്തിനും ആറ് സഹോദരങ്ങളാണുള്ളത്. നിതീഷ് കുമാറിന്റെ പരാമര്‍ശങ്ങള്‍ തന്റെ മാതാവിന്റേയും സ്ത്രീകളുടേയും വികാരങ്ങളെ അപമാനിക്കുന്ന തരത്തിലുള്ളവയാണ്. നിതീഷും കൂട്ടരും തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി തുടങ്ങിയ യഥാര്‍ഥ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. നിതീഷ് ജി ക്ഷീണിതനാണ്. അദ്ദേഹം മാനസികമായും ശാരീരികമായും തളര്‍ന്നു. അതുകൊണ്ടാണ് അദ്ദേഹം ഇത്തരത്തില്‍ സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളെ ഞാന്‍ അനുഗ്രഹമായി കാണുന്നു. ബിഹാറിലെ ജനത ഇത്തവണ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വോട്ട് ചെയ്യും’ എന്നാണ് തേജസ്വി യാദവ് പ്രതികരിച്ചത്.