മഞ്ചേരി സ്വദേശികളായ ദമ്പതികളുടെ കോവിഡ് സ്ഥിരീകരിച്ച നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കുഞ്ഞിന് ജന്മനാ ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. ?കോവിഡ് ബാധിച്ചുള്ള കേരളത്തിലെ മൂന്നാമത്തെ മരണമാണിത്. കുഞ്ഞിന് എങ്ങനെയാണ് കോവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ത്തന്നെ കുഞ്ഞിന്റെ നില അതീവ ഗുരുതരമായിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 24നാണ് മഞ്ചേരി പ്രശാന്തി ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്ത് കുഞ്ഞിനെ മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നത്. ജന്മനായുള്ള അസുഖങ്ങളും വളര്‍ച്ചക്കുറവുമാണ് മരണത്തിന് കാരണമായതെന്നാണ് വിവരം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ അതീവശ്രദ്ധ പിലര്‍ത്തിയിരുന്നു. എല്ലാ ദിവസവും മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി വരികയായിരുന്നു. കഞ്ഞിന് രോഗം പടര്‍ന്നത് എവിടെ നിന്നുമാണ് എന്ന് കണ്ടെത്താനായിട്ടില്ല. ഇവരുടെ അടുത്ത ഒരു ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ കുഞ്ഞിനെ സന്ദര്‍ശിക്കാന്‍ വന്നിട്ടുണ്ടാകാമെന്നാണ് കരുതപ്പെടുന്നത്.
മഞ്ചേരി സ്വദേശികളായ ദമ്പതികളുടെ കോവിഡ് സ്ഥിരീകരിച്ച നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
