INDIANEWSTrending

മഞ്ഞില്‍ കുളിച്ച് പുതുവര്‍ഷം; 1.1 ഡിഗ്രി സെല്‍ഷ്യസിലെത്തി ഡല്‍ഹി

ന്യുഡല്‍ഹി: പുതുവര്‍ഷത്തില്‍ ഡല്‍ഹിയില്‍ താപനില 1.1 ഡിഗ്രി സെല്‍ഷ്യസിലെത്തി.15 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ഡല്‍ഹി സഫ്ദര്‍ജംഗിലാണ് ഈ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 2.4 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയിരുന്നത്.അതിശൈത്യത്തില്‍ റോഡുകളില്‍ മൂടമഞ്ഞ് കനത്തിരിക്കുന്നു. വഴി കാണാനവാത്ത രീതിയില്‍ മഞ്ഞ് മൂടിയിരുന്നു. പല സ്ഥലത്തും വാഹന ഗതാഗതം സ്തംഭിക്കുകയും ചെയ്തു. ഇനിയും താപനില കുറയാനാണ് സാധ്യത.താപനില കുറഞ്ഞാല്‍ വരും ദിവസങ്ങളില്‍ വിമാന സര്‍വീസുകളെ ബാധിക്കാനും, ഗതാഗതം തടസ്സപ്പെടാനും സാധ്യതയുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close