CULTURAL

മണ്ണിന്റെ ഉണ്മയിൽ നിന്നൊരു പെരും കളിയാട്ടം

അഗ്‌നിയില്‌നിന്ന് ഉയിര്‌കൊണ്ട അന്നപൂര്‌ണേശ്വരിയുടെ താലികെട്ടുകല്യാണമാണ് പെരുങ്കളിയാട്ടം .നിത്യ കന്യകയായ മുച്ചിലോട്ട് ഭഗവതിയുടെ താലികെട്ടാണ് പെരുംകളിയാട്ടം എന്ന പേരില്‍ മുച്ചിലോട്ട് ഭഗവതി കാവുകളില്‍ നടത്തുന്നത്. 12 വര്‍ഷത്തിലൊരിക്കലാണ് പെരുംകളിയാട്ടം നടത്തുന്നത്.നിരവധി ചടങ്ങുകളാലും ആചാരങ്ങളാലും സമ്പന്നമാണ് പെരുംകളിയാട്ടം.
കളിയാട്ടം നടത്താന് തീയതി നിശ്ചയിച്ചാല് നടത്തുന്ന ആദ്യത്തെ ചടങ്ങാണ് ‘അടയാളം കൊടുക്കല്’. ഓരോ തെയ്യക്കോലവും കെട്ടാന് നിശ്ചിത കോലക്കാരെ ഏല്പിക്കുന്ന ചടങ്ങാണിത്. അവര് കാവിലോ സ്ഥാനങ്ങളിലോ തറവാടുകളിലോ എത്തി വാദ്യമേളം നടത്തുന്നതോടെ തെയ്യം തിറകളുടെ അനുഷ്ഠാനങ്ങള് ആരംഭിക്കുകയായി. തെയ്യം / തിറ നടക്കുന്നതിനു തലേന്ന് കോലക്കാരന് സ്ഥാനത്തു വന്ന് ചെറിയ തോതില് തെയ്യവേഷമിട്ട് വാദ്യമേളത്തോടെ പാട്ടുപാടി ഉറഞ്ഞു തുള്ളുന്നു. തോറ്റം എന്നാണ് ഈ വേഷത്തിന്റെ പേര്, അയാള് പാടുന്ന പാട്ട് തോറ്റം പാട്ടും. തോറ്റത്തിന് മുഖത്ത് ചായം തേയ്ക്കില്ല. തോറ്റമില്ലാത്ത തെയ്യം തിറകള്ക്ക് പകരമുള്ളത് വെള്ളാട്ടമാണ്. തോറ്റത്തെപ്പോലെ തലേന്നു പുറപ്പെടുന്ന വേഷമാണ് വെള്ളാട്ടം. വെള്ളാട്ട് എന്നും ഇതിനു പറയാറുണ്ട്.തെയ്യക്കലാകാരന്മാര്ക്കു വേഷമണിയാന് ചില കാവുകളില് സ്ഥിരം അണിയറകള് ഉണ്ടാവും. ഇല്ലാത്തിടങ്ങളില് താത്കാലികമായി മറകെട്ടി അണിയറ നിര്‍മിക്കും. ഇവിടെവച്ചാണ് കോലങ്ങള്ക്ക് മുഖത്തെഴുത്തു നടത്തുന്നത്. ചെറിയ മുടിയുള്ള തെയ്യങ്ങള് അണിയറയില് വച്ചു തന്നെ വേഷം പൂര്ത്തിയാക്കും. വലിയ മുടിയുള്ളവ മുഖത്തെഴുത്തും അണിഞ്ഞൊരുങ്ങലും കഴിഞ്ഞ് ദേവതാസ്ഥാനത്തു വന്നശേഷം മുടി അണിയും. ചമയവും മുടിയണിയലും കഴിഞ്ഞാണ് തെയ്യം നൃത്തമാരംഭിക്കുന്നത്.ഓല, വാഴപ്പോള, പൂങ്കുല തുടങ്ങിയവകൊണ്ട് അലങ്കരിച്ച കള്ളു നിറച്ച ഓട്ടു പാത്രമായ കലശം എഴുന്നള്ളിക്കുന്നതുള്‌പ്പെടെ ഒട്ടേറെ അനുഷ്ഠാനങ്ങള് തെയ്യം നിര്വഹിക്കും.കളിയാംബള്ളി എന്ന ബലി, കുരുതി തര്പ്പണം, പാരണ തുടങ്ങിയവ ഇത്തരം അനുഷ്ഠാനങ്ങളാണ്. തെയ്യത്തിന് ഇലയില് അവല്, മലര്, പഴം, അപ്പം, ഇളനീര്, കല്ക്കണ്ടം തുടങ്ങിയവ നിവേദിക്കുന്നതാണ് പാരണ. ചില കാവുകളില് തെയ്യത്തിന് മീനും നല്കും. ഇത് മീനമൃത് എന്ന് അറിയപ്പെടുന്നു .നാലമ്പലത്തിലെ ശ്രീകോവലുകള്‍ക്ക് മുമ്പിലല്ല, പീഠമിട്ട കൊളു അഥവാ ചെറിയ വയലുകള്‍ക്ക് മുമ്പിലെ താല്‍ക്കാലിക ശ്രീകോവിലുകള്‍ക്ക് മുമ്പിലാണ് തെയ്യങ്ങള്‍ ഉറഞ്ഞാടുന്നത്. ക്ഷേത്രത്തില്‍നിന്ന് വടക്കുകിഴക്കായി 200 മീറ്റര്‍ മാറിയാണ് ചെറിയവയല്‍. 717 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ വയലിലാണ് കളിയാട്ടം നടന്നതെന്നാണ് വിശ്വാസം. മുള കൊണ്ടുള്ള താല്‍ക്കാലിക ശ്രീകോവിലാണ് മുച്ചിലോട്ട് ഭഗവതിക്കായി ഒരുക്കിയത്. തെയ്യങ്ങള്‍ അരങ്ങിലെത്തുന്നതിന് മുമ്പെ തിരുവായുധങ്ങള്‍ ഇവിടെയെത്തിക്കും.

കളിയാട്ടത്തിനുള്ള ദീപവും തിരിയും എത്തിക്കുന്നത് സമീപത്തുള്ള ക്ഷേത്രത്തില്‍നിന്ന് കാല്‍നടയായി. സാധാരണഗതിയില്‍ പെരുങ്കളിയാട്ടത്തിന് കൊടിയേറ്റ് എന്ന ചടങ്ങില്ല. ദീപവും തിരിയും എത്തുന്നതോടെ ഇവിടെ കൊടിയേറ്റം നടക്കും. നിലം തൊടാതെ മുറിച്ചെടുത്ത കവുങ്ങാണ് കൊടിമരമായി ഉപയോഗിക്കുക . കൊടിയില്‍ പാണ്ടിരാജാവിന്റെ സങ്കല്‍പ്പമുള്ള ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നു മുച്ചിലോട്ട് കെട്ടിയാടുന്ന 52 തെയ്യങ്ങളില്‍ ഏറ്റവും ഉയരം കൂടിയ മുടിയാണ് മുച്ചിലോട്ട് ഭഗവതിയുടേത്. കളിയാട്ടത്തിന്റെ സമാപനദിവസമായ 28ന് ലക്ഷങ്ങളെ സാക്ഷിയാക്കി പകലാണ് തിരുമുടി ഉയരുന്നത്.മംഗലക്കുഞ്ഞുങ്ങളുടെയും ആചാര സ്ഥാനികരുടെയും ദേവനര്‍ത്തകരുടെയും അകമ്പടിയോടെ വെള്ളോട്ട് ചിലമ്പണിഞാനായിരിക്കും ദേവി ര്രപ്പം എത്തുക. തുരുമാംഗല്യചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം മംഗലക്കുഞ്ഞുങ്ങള്‍ക്കൊപ്പം കലശക്കാര്‍ക്കുമൊപ്പം നഗരിയിലെ താല്‍ക്കാലികക്ഷേത്രം വലം വെക്കും. പിന്നീട് ഉരിയായറ്റമാണ് ഉരിയാട്ടത്തിന് ശേഷം അനുഗ്രഹവും. പെരുങ്കളിയാട്ടത്തിനായി തയ്യാറെടുക്കുന്നവര്‍ പൂര്‍ണമായും വ്രതശുദ്ധിയിലായിരിക്കണം എന്നത് നിര്ബന്ധമാണ് .ക്ഷേത്ര തിരുമുറ്റത്തെ വയലില്‍ വടക്കു കിഴക്കു ഭാഗത്തായി മുളകൊണ്ടും പാലമരം കൊണ്ടും നിലവിലേതിനു സമാനമായി പുതിയ ക്ഷേത്രങ്ങള്‍ ഉയരും.

ഇവിടെയായിരിക്കും പെരുങ്കളിയാട്ടം നടത്തുന്നത്.പെരുങ്കളിയാട്ടത്തിന്റെ ഏഴു നാളുകളിലായി ക്ഷേത്ര തിരുമുറ്റത്ത് കെട്ടിയാടുന്നത് 50ലേറെ തെയ്യക്കോലങ്ങളാണ്. പ്രധാനദേവതയായ മുച്ചിലോട്ട് ഭഗവതിക്കു പുറമേ വിഷ്ണുമൂര്‍ത്തി, കളരി ഭഗവതി, രക്തചാമുണ്ഡി, രക്തജാതനീശ്വരന്‍, പാടാര്‍കുളങ്ങര ഭഗവതി, തിരുവര്‍ക്കാട്ട് ഭഗവതി, തന്നിത്തോട്ട് ചാമുണ്ഡി, ബദിര തമ്പുരാന്‍, നാഗകന്യക, നാഗരാജാവ്, ഗന്ധര്‍വന്‍, മരുതോട്ട് നായര്‍, കുട്ടിച്ചാത്തന്‍, കാലിച്ചാന്‍ , തൂവക്കാളിയമ്മ, പൊട്ടന്‍ ദൈവം, തുടങ്ങിയ തെയ്യക്കോലങ്ങളാണു കെട്ടിയാടുക. ഭഗവതിയുടെ ഉച്ചത്തോറ്റത്തോടനുബന്ധിച്ച് മംഗലക്കുഞ്ഞുങ്ങള്‍ ക്ഷേത്രത്തെ പ്രദക്ഷിണം ചെയ്യുന്നത് വളരെ പ്രേത്യേകത ഉള്ള ഒരു കാഴ്ച കൂടിയാണ് .പെരുങ്കളിയാട്ടത്തിന്റെ പ്രധാന ചടങ്ങായ ഭഗവതിക്ക് മംഗല്യസൂത്രമണിയുന്ന താലിമാലയുമായി പുറപ്പെടാനുള്ള നിയോഗം ക്ഷേത്രാവകാശികാല്‍ക്കാനുള്ളത് .മതസൗഹാര്‍ദത്തിന്റെ ഉദാത്ത മാതൃകയാകുകയാണു മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടം. ആഘോഷ കമ്മിറ്റിയിലുള്‍പ്പെടെ പ്രധാന സ്ഥാനങ്ങളിലെല്ലാം ഇതര മതസ്ഥരായ പ്രമുഖരും ഇതര സമുദായ സംഘടനകളില്‍പ്പെട്ടവരുമുണ്ട്. ആഘോഷ കമ്മിറ്റി മുഖ്യരക്ഷാധികാരി സംയുക്ത ജമാ അത്ത് പ്രസിഡണ്ടാണ്.പെരുങ്കളിയാട്ടത്തിനെത്തുന്ന ഭക്തര്‍ക്കെല്ലാം അന്നദാനം നല്കണമെന്നതും നിര്ബന്ധമായ ആചാരമാണ് .ഇതിനായി കൂറ്റന്‍ ഊട്ടുപുരകാലും നാട്ടില്‍ ഒരുങ്ങാറുണ്ട് . ഒരേസമയം എണ്ണായിരത്തോളം ആളുകള്‍ക്ക് അന്നം വിളമ്പുന്ന ഊട്ടുപുരയാണ് ഇതിനായി ഒരുക്കാറുള്ളത് . ചെങ്കല്‍ത്തൂണുകളില്‍ കമുകും പലകകളും നിരത്തിയാണു ഇരിപ്പിടമൊരുക്കുന്നത്. മൂന്നരലക്ഷത്തോളം പേര്‍ക്ക് വരെ കളിയാട്ടദിനങ്ങളില്‍ ഭക്ഷണം നല്‍കിയ ചരിത്രം പറയാനുണ്ട് മുച്ചിലോട്ട് ക്ഷേത്രത്തിനു.നാടൊന്നാകെ ഒഴുകിയെത്തുന്ന പെരുങ്കളിയാട്ടത്തിനു സാക്ഷ്യം വഹിക്കാന്‍ പ്രവാസികളും കൂട്ടമായെത്തും.ഒരു നാടിന്റെ ആഘോഷം തന്നെയാണ് പെരുങ്കളിയാട്ടം.ആചാരം അനുഷ്ഠാനം എന്നതിലുപരി ഒരു നാട്ടിലെ ജനതയെ മുഴുവന്‍ സൗഹൃദത്തിന്റെ സുന്ദരമായ വലയത്തിനുള്ളില്‍ കൊണ്ടെത്തിക്കാ0 പെരുങ്കളിയാട്ടങ്ങള്‍ക്കാകുന്നുണ്ട്.

പെരുംകളിയാട്ടത്തിന്റെ ചടങ്ങുകൾ


മുച്ചിലോട്ട് ഭഗവതി ക്ഷേത്രം
പെരുങ്കളിയാട്ടം നടക്കുന്ന മുച്ചിലോട്ട് ക്ഷേത്രത്തിനാവകാശപ്പെടാനുള്ളത് വലിയ ചരിത്ര മഹിമയും പാരമ്പര്യവും തന്നെയാണ് പെരുങ്കളിയാട്ടത്തിന്റെ വിശേഷങ്ങള്‍ പൂര്‍ണമാകുന്നത് മുച്ചിലോട്ട് ക്ഷേത്രത്തിന്റെ ഐതീഹ്യം കൂടി അടുത്തറിയുന്നതോടെയാണ് .മുച്ചിലോട്ട് ഭഗവതിയുടെ പ്രഥമ ആരൂഢമായി പരിലസിക്കുന്ന ക്ഷേത്രമാണ് കരിവെള്ളൂര് മുച്ചിലോട്ട് ഭഗവതിക്ഷേത്രം. 108 മുച്ചിലോട്ട് കാവുകളുണ്ടെങ്കിലും ഇവയുടെ സിരാകേന്ദ്രമായി നിലകൊള്ളുന്നത് 2000 വര്ഷത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന കരിവെള്ളൂര് മുച്ചിലോട്ട് ക്ഷേത്രമാണ്. മുച്ചിലോട്ടമ്മയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നടന്നത് കരിവെള്ളൂര് മുച്ചിലോട്ട് ഭഗവതി ക്ഷേത്രപരിസരത്താണ്.വാണിയസമുദായക്കാരുടെ ആരാധനാലയമായ മുച്ചിലോടുകള്ക്ക് ആ പേര് കൈവന്നതുതന്നെ കരിവെള്ളൂരില് നിന്നാണ്.കരിവെള്ളൂര് മുച്ചിലോട് ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം പണ്ട് കുറ്റിക്കാടുകള് നിറഞ്ഞ പ്രദേശമായിരുന്നു. ഇവിടെ ഔഷധച്ചെടിയായ മൂവില വളര്ന്നിരുന്നു. മൂവിലക്കാട് മുച്ചിലക്കാടായും പിന്നീട് മുച്ചിലോടായും രൂപാന്തരപ്പെട്ടിരിക്കുമെന്നാണ് വിശ്വാസം. കാമരസത്തെക്കുറിച്ച് സംസാരിച്ചതുമൂലം ഭ്രഷ്ട് കല്പിക്കപ്പെട്ട പെരിഞ്ചെല്ലൂരിലെ (തളിപ്പറമ്പ്) ബ്രാഹ്മണകന്യക ഒറ്റപ്പെട്ട് പലയിടങ്ങളിലും അലഞ്ഞുതിരിഞ്ഞ് ഒടുവില് കരിവെള്ളൂര് ശിവക്ഷേത്രത്തിലും രയരമംഗലത്ത് ഭഗവതിക്ഷേത്രത്തിലുംദര്ശനം നടത്തി.അസഹനീയമായ ദുഃഖത്തോടെ തീക്കുഴിയില് ചാടി ആത്മാഹുതി ചെയ്യാന് ഒരുങ്ങി. വെളിച്ചെണ്ണ നിറച്ച തന്റെ തുത്തികയുമായി അതുവഴി വന്ന മുച്ചിലോടന് പടനായരോട് തീക്കുഴിയില് എണ്ണ ഒഴിക്കാനാവശ്യപ്പെട്ടു. ”തമ്പുരാട്ടീ നിന് തിരുമേനിയില്പരം വമ്പു വരില്ലയെണ്ണയ്ക്ക് നിര്ണയം” (പൂരക്കളി പാട്ട്)എന്നുപറഞ്ഞ് അദ്ദേഹം തുത്തികയിലെ എണ്ണമുഴുവന് തീക്കുഴിയില് ഒഴിച്ചുകൊടുത്തു. കരിവെള്ളൂര് ഓണക്കുന്നിലെ വീട്ടിലെത്തിയ മുച്ചിലോടന് പടനായര് തുത്തിക പടിഞ്ഞാറ്റയില് കൊണ്ടു വച്ചു.വെള്ളമെടുക്കാന് പോയ മുച്ചിലോടന് പടനായരുടെ ഭാര്യ മണിക്കിണറില് അത്ഭുതതേജോരൂപം കണ്ടു. ”നമ്മളെന്നും കോരിക്കുടിക്കും മണിക്കിണറ്റില് പണ്ടില്ലാത്തോരു വിശേഷം കാണുന്നു”. അതേസമയം പടിഞ്ഞാറ്റയില്വച്ച തുത്തിക എണ്ണനിറഞ്ഞ് തുള്ളാന് തുടങ്ങിയിരുന്നു. തീക്കുഴിയില് ചാടി ആത്മാഹുതി ചെയ്ത കന്യക കൈലാസം പ്രാപിച്ചുവെന്നും ലോകരക്ഷാര്ഥം മുച്ചിലോടന് പടനായരുടെ കൂടെ വന്നതാണെന്നും മനസ്സിലായി അദ്ദേഹം ഭുവനേശ്വരിയെ പടിഞ്ഞാറ്റയില്വച്ച് ആരാധിച്ചു. പിന്നീട് ക്ഷേത്രം പണികഴിപ്പിച്ച് ദേവിയെ കുടിയിരുത്തി.പെരുങ്കളിയാട്ടം കൊണ്ടാടുന്ന മുച്ചിലോട്ട് ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്പനക്കാശ്ശേരി നമ്പിയാണ് ക്ഷേത്ര നിര്മാണത്തിനാവശ്യമായ സ്ഥലം നല്കിയതത്രെ.

ഈ ക്ഷേത്രമാണ് ആദി മുച്ചിലോട് എന്നറിയപ്പെടുന്ന കരിവെള്ളൂര് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം. ക്ഷേത്രത്തിലെ മുച്ചിലോട്ട് ഭഗവതിയുടെ പ്രതിപുരുഷന് വലിയച്ഛന് എന്നാണറിയപ്പെടുന്നത്. ഐതിഹ്യത്തിലെ മുച്ചിലോടന് പടനായരുടെ വീട് നിന്നിരുന്ന സ്ഥലം ഇപ്പോഴത്തെ ക്ഷേത്രത്തിന്റെ തെക്കുഭാഗത്തായിരുന്നുവെന്ന് കരുതുന്നു.മുച്ചിലോട്ടമ്മ ദര്ശനം നല്കിയ മണിക്കിണര് ക്ഷേത്രത്തിന്റെ കന്നിരാശിയില് കാണാം. മുച്ചിലോട്ട് ഭഗവതിയുടെ സാന്നിധ്യമുണ്ടായെന്ന് കരുതുന്ന പൂവം എന്ന വൃക്ഷം കരിവെള്ളൂര് മുച്ചിലോട്ട് ക്ഷേത്രമതില്‌ക്കെട്ടിനകത്തുണ്ട്. ഈ മരം പൂക്കുകയോ കായ്ക്കുകയോ ചെയ്യാറില്ല. ഒരിക്കല് നശിച്ചുപോയെങ്കിലും പിന്നീട് തനിയെ മുളച്ചുവന്നതാണ് ഇപ്പോള് കാണുന്ന മരം. ഇതേപോലെ ഐതിഹ്യകഥയിലെ നിരവധി സൂചകങ്ങള് ഇപ്പോഴും കരിവെള്ളൂര് മുച്ചിലോട്ട് ക്ഷേത്രത്തില് കാണാന് കഴിയും.തലയില്ലാത് മുസ്ലിം തറവാട്ടുകാരുടെ ഉപ്പുകാലം സമര്‍പ്പണം പെരുങ്കളിയാട്ടത്തിലെ ഒഴിച്ച് കൂടാനാകാത്ത ആചാരം എന്നതിലുപരി മതസൗഹാര്‍ദത്തിന്റെ ശക്തമായ പ്രതീകം കൂടിയായിരിക്കുകയാണ് .കണ്ണങ്ങാട് ഭഗവതി, പുള്ളൂര് കാളി, പുലികണ്ഠന്, വിഷ്ണുമൂര്ത്തി, രക്തചാമുണ്ഡി, മടയില് ചാമുണ്ഡി എന്നീ തെയ്യക്കോലങ്ങലും പെരുങ്കളിയാട്ടത്തില്‍ കെട്ടിയാടാറുള്ള കോലങ്ങളാണ് .ഇതില്‍ കോലസ്വരൂപത്തിങ്കല് തായ്പരദേവതയും വേട്ടക്കൊരുമകന് ഈശ്വരനും മുച്ചിലോട്ട് ക്ഷേത്രത്തില്‍ മാത്രം ആടി വരുന്ന കോലങ്ങളാണ്. ഋതുമതികളാകാത്ത പെണ്കുട്ടികളെ ഒരുക്കി അച്ഛനോ അമ്മാമനോ ചുമലിലെടുത്ത് ഉച്ചത്തോറ്റത്തോടൊപ്പം ക്ഷേത്രം വലംവയ്ക്കുന്ന ചടങ്ങാണ് പന്തല്‍ മംഗളം . ഒരു ഗ്രാമം മുഴുവന് ജാതിമതരാഷ്ട്രീയ ചിന്തകള് മാറ്റിവെച്ച് പെരുങ്കളിയാട്ട വിജയത്തിനായി കൈകോര്ക്കുന്ന കാഴ്ചയാണ് കരിവെള്ളൂര് മുച്ചിലോട്ട് ക്ഷേത്രത്തില് കാണാന് കഴിയുന്നത്.

പെരുങ്കളിയാട്ടത്തിലൂടെ നാടിനു ഐശ്വര്യവും സമ്പല്‍ സമൃദ്ധിയുമുണ്ടാകുമെന്നു നാട്ടിലെ ജനങ്ങള്‍ ഒന്നായി വിശ്വസിച്ചു പോകുന്നു.ആചാരം അനുഷ്ഠാനം മിത്തുകള്‍ ഐതീഹ്യങ്ങള്‍ ചടങ്ങുകള്‍ എന്നതിലുപരി നാം കണ്ണുതുറന്നു ദര്‍ശിക്കേണ്ടത് പെരുങ്കളിയാട്ടം മുന്നോട്ട് വെക്കുന്ന ഒരുമയുടെയും സന്തോഷത്തിന്റെയും കൂട്ടയ്മയുടെയും മത സൗഹാര്ദത്തിന്റെയും ചിന്തകളെയാണ്.ആ രീതിയില്‍ മാത്രം ഓരോ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഐതീഹ്യങ്ങളെയും മിത്തുകളെയും അടുത്തറിയാന്‍ ശ്രേമിക്കുമ്പോലെ അവ സന്ദേശങ്ങളാണ് മാറുന്നുള്ളു.പനക്കാശ്ശേരി നമ്പിയാണ് ക്ഷേത്ര നിര്മാണത്തിനാവശ്യമായ സ്ഥലം നല്കിയതത്രെ. ഈ ക്ഷേത്രമാണ് ആദി മുച്ചിലോട് എന്നറിയപ്പെടുന്ന കരിവെള്ളൂര് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം. ക്ഷേത്രത്തിലെ മുച്ചിലോട്ട് ഭഗവതിയുടെ പ്രതിപുരുഷന് വലിയച്ഛന് എന്നാണറിയപ്പെടുന്നത്. ഐതിഹ്യത്തിലെ മുച്ചിലോടന് പടനായരുടെ വീട് നിന്നിരുന്ന സ്ഥലം ഇപ്പോഴത്തെ ക്ഷേത്രത്തിന്റെ തെക്കുഭാഗത്തായിരുന്നുവെന്ന് കരുതുന്നു.മുച്ചിലോട്ടമ്മ ദര്ശനം നല്കിയ മണിക്കിണര് ക്ഷേത്രത്തിന്റെ കന്നിരാശിയില് കാണാം. മുച്ചിലോട്ട് ഭഗവതിയുടെ സാന്നിധ്യമുണ്ടായെന്ന് കരുതുന്ന പൂവം എന്ന വൃക്ഷം കരിവെള്ളൂര് മുച്ചിലോട്ട് ക്ഷേത്രമതില്‌ക്കെട്ടിനകത്തുണ്ട്. ഈ മരം പൂക്കുകയോ കായ്ക്കുകയോ ചെയ്യാറില്ല. ഒരിക്കല് നശിച്ചുപോയെങ്കിലും പിന്നീട് തനിയെ മുളച്ചുവന്നതാണ് ഇപ്പോള് കാണുന്ന മരം. ഇതേപോലെ ഐതിഹ്യകഥയിലെ നിരവധി സൂചകങ്ങള് ഇപ്പോഴും കരിവെള്ളൂര് മുച്ചിലോട്ട് ക്ഷേത്രത്തില് കാണാന് കഴിയും.തലയില്ലാത് മുസ്ലിം തറവാട്ടുകാരുടെ ഉപ്പുകാലം സമര്‍പ്പണം പെരുങ്കളിയാട്ടത്തിലെ ഒഴിച്ച് കൂടാനാകാത്ത ആചാരം എന്നതിലുപരി മതസൗഹാര്‍ദത്തിന്റെ ശക്തമായ പ്രതീകം കൂടിയായിരിക്കുകയാണ്.

.കണ്ണങ്ങാട് ഭഗവതി, പുള്ളൂര് കാളി, പുലികണ്ഠന്, വിഷ്ണുമൂര്ത്തി, രക്തചാമുണ്ഡി, മടയില് ചാമുണ്ഡി എന്നീ തെയ്യക്കോലങ്ങലും പെരുങ്കളിയാട്ടത്തില്‍ കെട്ടിയാടാറുള്ള കോലങ്ങളാണ് .ഇതില്‍ കോലസ്വരൂപത്തിങ്കല് തായ്പരദേവതയും വേട്ടക്കൊരുമകന് ഈശ്വരനും മുച്ചിലോട്ട് ക്ഷേത്രത്തില്‍ മാത്രം ആടി വരുന്ന കോലങ്ങളാണ്. ഋതുമതികളാകാത്ത പെണ്കുട്ടികളെ ഒരുക്കി അച്ഛനോ അമ്മാമനോ ചുമലിലെടുത്ത് ഉച്ചത്തോറ്റത്തോടൊപ്പം ക്ഷേത്രം വലംവയ്ക്കുന്ന ചടങ്ങാണ് പന്തല്‍ മംഗളം . ഒരു ഗ്രാമം മുഴുവന് ജാതിമതരാഷ്ട്രീയ ചിന്തകള് മാറ്റിവെച്ച് പെരുങ്കളിയാട്ട വിജയത്തിനായി കൈകോര്ക്കുന്ന കാഴ്ചയാണ് കരിവെള്ളൂര് മുച്ചിലോട്ട് ക്ഷേത്രത്തില് കാണാന് കഴിയുന്നത്.പെരുങ്കളിയാട്ടത്തിലൂടെ നാടിനു ഐശ്വര്യവും സമ്പല്‍ സമൃദ്ധിയുമുണ്ടാകുമെന്നു നാട്ടിലെ ജനങ്ങള്‍ ഒന്നായി വിശ്വസിച്ചു പോകുന്നു.ആചാരം അനുഷ്ഠാനം മിത്തുകള്‍ ഐതീഹ്യങ്ങള്‍ ചടങ്ങുകള്‍ എന്നതിലുപരി നാം കണ്ണുതുറന്നു ദര്‍ശിക്കേണ്ടത് പെരുങ്കളിയാട്ടം മുന്നോട്ട് വെക്കുന്ന ഒരുമയുടെയും സന്തോഷത്തിന്റെയും കൂട്ടയ്മയുടെയും മത സൗഹാര്ദത്തിന്റെയും ചിന്തകളെയാണ്.ആ രീതിയില്‍ മാത്രം ഓരോ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഐതീഹ്യങ്ങളെയും മിത്തുകളെയും അടുത്തറിയാന്‍ ശ്രേമിക്കുമ്പോലെ അവ സന്ദേശങ്ങളാണ് മാറുന്നുള്ളു.


Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close