Election 2021KERALANEWS

മതത്തിന്റെ പേരിൽ വോട്ടഭ്യർത്ഥന; ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രനെതിരെ പരാതി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിനിടെ മതത്തിന്റെ പേരിൽ വോട്ടഭ്യർത്ഥിച്ചെന്നാരോപിച്ച് കഴക്കൂട്ടം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രനെതിരെ പരാതി. മന്ത്രി കടകംപള്ളി സുരേന്ദ്രനെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് ശോഭ സുരേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പല ഘട്ടത്തിലും ശോഭ സുരേന്ദ്രൻ മോശം പരാമർശം നടത്തി.കടകംപള്ളിക്കെതിരായ ശോഭ സുരേന്ദ്രന്റെ ‘പൂതന’ പരാമർശം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത ആരോപണം ഉയർന്നിരിക്കുന്നത്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close