INDIANEWSTrending

മതപരിവര്‍ത്തനത്തിനെതിരെയുള്ള നിയമത്തിന്റെ ബലത്തില്‍ അറസ്റ്റുകള്‍ കൂടുന്നു

ലഖ്‌നൗ: നിര്‍ബന്ധിതവും സത്യസന്ധമല്ലാത്തതുമായ മതപരിവര്‍ത്തനത്തിനെതിരെയുള്ള പുതിയ നിയമം ഉത്തര്‍പ്രദേശില്‍ പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ച് ജില്ലകളിലായി രജിസ്റ്റര്‍ ചെയ്തത് ആറ് കേസുകളെന്ന് പോലീസ്. ബറേലിയില്ഡ നിന്ന് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സീതാപൂര്‍, മൊറാദാബാദ്, മുസാഫര്‍നഗര്‍ എന്നിവിടങ്ങളില്‍ ഓരോ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ, ഈ പുതിയ നിയമപ്രകാരം കേസുകള്‍ കൂടുതല്‍ ഉയര്‍ന്നു വരുന്നത് സീതാപൂര്‍, ബറേലി, മൊറാദാബാദ് ജില്ലകളില്‍ നിന്നു തന്നെയാമെന്ന് പോലീസ് പറയുന്നു. സീതാപൂര്‍ ജില്ലയിലെ തമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, ഒരു ഹിന്ദു സ്ത്രീയുമായുള്ള വിവാഹം രേഖപ്പെടുത്തുന്നതിനായി രജിസ്ട്രാറുടെ ഓഫീസിലെത്തിയ മുസ്ലീം യുവാവിനെയും സഹോദരനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തതെന്ന് മൊറാദാബാദിലെ കാന്ത് സ്റ്റേഷന്‍ ഹ ീളളശരലൃ സ് ഓഫീസര്‍ അജയ് ഗ ൗ േതം ഉദ്ധരിച്ച് ഒരു ഏജന്‍സി റിപ്പോര്‍ട്ട് പറയുന്നു. ”സീതാപൂര്‍ കേസില്‍ 19 വയസുകാരിയെ ഒളിച്ചോടിയതിനെക്കുറിച്ചുള്ള എഫ്‌ഐആര്‍ നവംബര്‍ 26 ന് രജിസ്റ്റര്‍ ചെയ്യുകയും രണ്ട് ദിവസത്തിന് ശേഷം നിലവില്‍ വന്ന പുതിയ ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ പിന്നീട് ചേര്‍ക്കുകയും ചെയ്തു. വിവാഹത്തിന് നിര്‍ബന്ധിതനാക്കാനായി ഒരു മുസ്ലീം പുരുഷന്‍ തന്നെ തട്ടിക്കൊണ്ടുപോയതായി പെണ്‍കുട്ടിയുടെ പിതാവ് എഫ്ഐആറില്‍ ആരോപിച്ചു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനായിട്ടാണെന്ന് പിന്നീട് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close