INDIANEWSTrending

മതപരിവര്‍ത്തനത്തിനെതിരെയുള്ള നിയമം , യു.പി പൊലീസ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

ലഖ്‌നൗ: വിവാഹത്തിനായി മതപരിവര്‍ത്തനം നടത്തുന്നതിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുന്ന നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകവേ യു.പി പൊലീസ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു.ഒവൈസി അഹമ്മദ് എന്ന യുവാവിന് നേരെയാണ് നിയമ പ്രകാരം ആദ്യം കേസെടുത്തിരിക്കുന്നത്. ഒവൈസി നിര്‍ബന്ധിതമായി മകളെ മതപരിവര്‍ത്തനം ചെയ്തുവെന്ന പെണ്‍കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ശനിയാഴ്ചയാണ് ഓര്‍ഡിനന്‍സിനു അംഗീകാരം നല്‍കിയത്. നിര്‍ബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവര്‍ത്തനം തടയല്‍ ഓഡിനന്‍സ് നാലു ദിവസം മുന്‍പാണ് ആദിത്യനാഥ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്.ഓര്‍ഡിനന്‍സ് നിയമമായതിന് പിന്നാലെ മതേതര രാജ്യത്തെ കരിനിയമം എന്ന് ചൂണ്ടിക്കാണിച്ച് യു.പി സര്‍ക്കാരിന്റെ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close